വേദന സഹിക്കാനാവുന്നില്ല; കാഴ്ചയില്ലാത്ത കണ്ണിന് ശസ്ത്രക്രിയയ്‌ക്കൊരുങ്ങി റാണ ദഗുബാട്ടി

Rana Daggubati,Bahubali Star

ബാഹുബലിയിലെ ബല്‍വാല്‍ ദേവനിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായി മാറിയ നടനാണ് റാണ ദഗുബാട്ടി. ബാഹുബലിയിലെ നായകനൊപ്പം നില്‍ക്കുന്ന വില്ലന്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലും റാണ ഹീറോ ആണ്. ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയും മറികടന്ന് വിജയം നേടാം എന്ന് തന്റെ ജീവിതം കൊണ്ട് യാഥാര്‍ത്ഥ്യമാക്കുകയാണ് റാണാ.

റാണയുടെ വലതുകണ്ണിന് കാഴ്ചയില്ല എന്ന വെളിപ്പെടുത്തല്‍ ഞെട്ടലോടെയായിരുന്നു സിനിമാലോകം കേട്ടത്. ഇപ്പോഴിതാ അദ്ദേഹം തന്റെ വലുത് കണ്ണിന് ശസ്ത്രക്രിയ ചെയ്യാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെയധികം വേദന സഹിക്കുകയാണ് റാണ.

കണ്ണിലെ വേദന മൂലം സിനിമാ ചിത്രീകരണത്തിനും മറ്റും ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവിച്ചു. റാണയുടെ രക്തസമ്മര്‍ദം അധികമാണ്. അമിതമായ രക്തസമ്മര്‍ദം പാരമ്പര്യമായി വന്നതാണ്. അതുകൊണ്ട് തന്നെ അത് കുറയുന്നതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.

സിനിമാചിത്രീകരണത്തില്‍ നിന്നും താല്‍ക്കാലിക ഇടവേള എടുത്ത് വിദേശത്ത് ചികിത്സ നേടാനുള്ള ഒരുക്കത്തിലാണ് റാണ. നടന്റെ അച്ഛനും നിര്‍മ്മാതാവുമായ സുരേഷ് ബാബു ഈ വിവരം സ്ഥിരീകരിച്ചു. ഇത് റാണയുടെ രണ്ടാമത്തെ ശസ്ത്രക്രിയയാണ്.

2016ല്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വലതുകണ്ണിന് കാഴ്ചശക്തിയില്ലെന്ന വിവരം റാണ വെളിപ്പെടുത്തുന്നത്.

'ഞാന്‍ ഒരു കാര്യം പറയട്ടെ എന്റെ വലതുകണ്ണിന് കാഴ്ചയില്ല. ഇടതുകണ്ണ് അടച്ചാല്‍ എനിക്ക് യാതൊന്നും കാണാനാകില്ല. ഏതോ ഒരു മഹത്വ്യക്തി മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്തു. എങ്കിലും കാഴ്ച്ച ലഭിച്ചില്ല. ശാരീരികപരിമിതികളുള്ള നിരവധിപേര്‍ നമുക്ക് ചുറ്റുമുണ്ട്. അതില്‍ തളരാതെ ആത്മവിശ്വാസത്തോടെ മുമ്പോട്ടുപോയാല്‍ വിജയം സുനിശ്ചിതമാണെന്ന് റാണ പറയുന്നു. ഒരു കണ്ണിന്റെ തകരാറ് പോലും തന്നെ അലോസരപ്പെട്ടുത്തിയിരുന്നെന്നും അന്ധരായകുഞ്ഞുങ്ങള്‍ മാതാപിതാക്കളാണ് പ്രചോദനമാകേണ്ടതെന്നും റാണ പറയുന്നു.

ബാഹുബലിയിലെ ബല്‍വാല്‍ ദേവന് വേണ്ടി റാണ നടത്തിയ ശാരീരിക മാറ്റങ്ങളും അധ്വാനവും സോഷ്യല്‍മീഡിയയില്‍ സിനിമയ്ക്കു മുമ്പേ തരംഗമായതാണ്. ബാഹുബലി ഇറങ്ങിയതോടെ പ്രഭാസിനൊപ്പം തന്നെ റാണയും പ്രേക്ഷകരുടെ പ്രശംസാപാത്രമായിരുന്നു. ബല്‍വാല്‍ദേവന്‍ ജീവിതത്തിലെ പ്രിയപ്പെട്ട കഥാപാത്രമാണെന്നും ചെയ്ത കഠിനാധ്വാനത്തിന് ഫലമുണ്ടായതില്‍ സന്തോഷമുണ്ടെന്നും റാണ പറയുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)