സ്വകാര്യ ടെലികോം കമ്പനികളോട് ഏറ്റുമുട്ടാനൊരുങ്ങി ബിഎസ്എന്‍എല്‍; 118 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും 1 ജിബി ഡാറ്റയും

BSNL new offer

മുന്‍നിര ടെലികോം കമ്പനികളുമായി ശക്തമായ മത്സരം കാഴ്ചവെച്ച് ബിഎസ്എന്‍എല്‍. പ്രീപെയ്ഡ് വരിക്കാര്‍ക്കായി പുതിയ പ്ലാനുകള്‍ ബിഎസ്എന്‍എല്‍ വതരിപ്പിച്ചു. ജിയോ പ്ലാനുകളെ നേരിടാന്‍ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്. 118 രൂപയ്ക്ക് 28 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളും (ലോക്കല്‍, എസ്ടിഡി, റോമിങ്) ഒരു ജിബി ഡേറ്റയും ലഭിക്കും. ജിയോയുടെ 98 രൂപ പ്ലാനിനെ മറികടക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബിഎസ്എന്‍എല്ലിന്റെ 118 രൂപ പ്ലാന്‍.

എയര്‍ടെല്ലിന്റെത് 99 രൂപയും ഐഡിയയുടെത് 109 രൂപ പ്ലാനുമാണ്. എന്നാല്‍ ജിയോ 98 രൂപയ്ക്ക് 2ജിബി ഡേറ്റ നല്‍കുമ്പോള്‍ ബിഎസ്എന്‍എല്‍ ഒരു ജിബി ഡേറ്റയാണ് ഓഫര്‍ ചെയ്യുന്നത്.

ബിഎസ്എന്‍എല്‍ പ്ലാനില്‍ പിആര്‍ബിടി ട്യൂണുകളും ഫ്രീയായി ലഭിക്കും. രാജ്യത്തെ ഒട്ടുമിക്ക സര്‍ക്കിളുകളിലും ഈ പ്ലാന്‍ ലഭിക്കുമെന്നാണ് അറിയുന്നത്. എസ്ടിവി 118 രൂപ പ്ലാന്‍ മുംബൈ, ഡല്‍ഹി സര്‍ക്കിളുകളില്‍ ലഭിക്കില്ല.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)