എതിരാളികളെ മലര്‍ത്തിയടിക്കാന്‍ ബിഎസ്എന്‍എല്‍;85 രൂപയ്ക്ക് ദിവസവും അഞ്ച് ജിബി; കൂടെ ഏഴ് പുതിയ ഓഫറുകളും!

BSNL,Tech,Business,India,Telecom

കൊച്ചി: ജിയോയുടെ കടന്ന് വരവോടെ മത്സരം മുറുകിയ ടെലികോം കമ്പനികളുടെ ഇടയിലേക്ക് കൂടുതല്‍ ശക്തിയില്‍ ബിഎസ്എന്‍എല്ലിന്റെ തിരിച്ചുവരവ്. വന്‍ഓഫര്‍ നല്‍കി ഉപയോക്താക്കളെ സുഖിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഇറങ്ങിത്തിരിച്ച സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് എട്ടിന്റെ പണി നല്‍കി പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍. 


മികച്ച ഓഫറുകള്‍ നല്‍കി കൂടുതല്‍പ്പേരെ തങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് ബിഎസ്എന്‍എല്ലിന്റെ ശ്രമം. അതിനായി പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നുണ്ട്.

വരിക്കാര്‍ക്ക് സന്തോഷം പകരുന്ന രീതിയില്‍ തങ്ങളുടെ ഏഴ് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ ഇതിനകം തന്നെ പരിഷ്‌കരിച്ചു. നൂറുരൂപയ്ക്ക് താഴെ ചാര്‍ജ്ജ് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണിത്. 14,40,57,58,78,82,85 എന്നീ തുകയ്ക്കുള്ള പ്ലാനുകളാണ് കൂടുതല്‍ ഡേറ്റ നല്‍കി പരിഷ്‌കരിച്ചിരിക്കുന്നത്.

ഇക്കൂട്ടത്തില്‍ പതിനാല് രൂപയുടെ പ്ലാന്‍ 500 എംബി ഡേറ്റയില്‍ നിന്നും ഒരു ജിബിയായി ഉയര്‍ത്തി. നാല്‍പ്പത് രൂപയുടെ പ്ലാനിന്റെ കാലാവധി ഇനി മുതല്‍ അഞ്ച് ദിവസവും ആക്കിയിട്ടുണ്ട്. അതേസമയം 57 രൂപയ്ക്ക് 21 ദിവസം ഒരു ജിബി ഡേറ്റ ആസ്വദിക്കാനാവും. ദിവസം അഞ്ച് ജിബി വച്ച് ഏഴ് ദിവസം കിട്ടണമെങ്കില്‍ ഇനിമുതല്‍ 85രൂപയ്ക്ക് ചാര്‍ജ്ജ് ചെയ്താല്‍ മതിയാവും .

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)