11 എംഎല്‍എമാരെ രാജിവയ്പ്പിക്കുക; ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയ്ക്ക് മുന്നിലുള്ള മാര്‍ഗം

bjp,karnataka

 

ബംഗളൂരു: ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ വഴിയില്ലാത്ത സാഹചര്യത്തില്‍ നിയമസഭയുടെ ആകെ അംഗബലത്തില്‍ കുറവുവരുത്തുകയാണു കുതിരക്കച്ചവടത്തില്‍ ബിജെപിക്കുമുന്നിലുള്ള മാര്‍ഗം. ജെഡിഎസിനെ അപ്പാടെ ഒപ്പമെത്തിക്കുക അസാധ്യമായതിനാല്‍ 11 എംഎല്‍എമാരെ വോട്ടെടുപ്പില്‍നിന്നു മാറ്റിനിര്‍ത്തി സ്വതന്ത്രന്റെ സഹായത്തോടെ ഭൂരിപക്ഷം തെളിയിക്കാനാവും ബിജെപിയുടെ ശ്രമം.

കൂറുമാറ്റ നിരോധനനിയമത്തിന്റെ പഴുതാണു ബിജെപിയുടെ തുറുപ്പുചീട്ട്. 222 അംഗ നിയമസഭയെ ആണു കര്‍ണാടക തിരഞ്ഞെടുത്തത്. രണ്ടുമണ്ഡലങ്ങളില്‍ ഒരേ ആള്‍തന്നെ എംഎഎല്‍എ ആയതിനാല്‍ ഫലത്തില്‍ അംഗസംഖ്യ 220 ആയി ചുരുങ്ങും. ഇതില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 111 സീറ്റാണ്. ബിജെപിക്ക് 104 സീറ്റുണ്ട്. ഒരു സ്വതന്ത്രന്റെ പിന്തുണ ചേരുമ്പോള്‍ 105. ആറുപേരുടെ കുറവു നികത്താന്‍ നിയമസഭയുടെ അംഗബലം വീണ്ടും കുറയ്‌ക്കേണ്ടിവരും.

11 എംഎല്‍എമാരെ മാറ്റിനിര്‍ത്തുകയോ രാജിവയ്പ്പിക്കുകയോ ചെയ്താല്‍ മാത്രമേ ഇതു സാധിക്കൂ. അങ്ങനെ വരുമ്പോള്‍ 209 അംഗ നിയമസഭയില്‍ 105 സീറ്റുമായി ബിജെപിക്കു ഭൂരിപക്ഷം തെളിയിക്കാം. വിട്ടുനില്‍ക്കുന്ന 11 പേരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാമെങ്കിലും അത് ഉടനടി സാധ്യമായേക്കില്ല. നിയമസഭ ചേരുമ്പോള്‍ ബിജെപിക്കു സ്പീക്കറെ തിരഞ്ഞെടുക്കാം. ഈ സ്പീക്കറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)