എട്ട് വര്‍ഷത്തെ പരിശ്രമം, ഒടുവില്‍ അങ്ങനെ അവനെ കുടുക്കി: അറുന്നൂറ് കിലോയുള്ള ഭീമന്‍ മുതലയെ പിടികൂടിയ ആശ്വാസത്തില്‍ ഒരു നഗരം

crocodile

എട്ടുവര്‍ഷത്തോളം ഓസ്‌ട്രേലിയയിലെ കാതറിന്‍ നഗരത്തില്‍ ഭീതിയുണര്‍ത്തിയ ഭീമന്‍ മുതലയെ പിടികൂടി. 600 കിലോഗ്രാമാണ് മുതലയുടെ ഭാരവും 4.7 മീറ്റര്‍ നീളവും വരും. 2010 മുതലാണ് മുതലയുടെ സാന്നിധ്യം ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ജീവനോടെ തന്നെ മുതലയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഇതിനായി എട്ടുവര്‍ഷക്കാലം കാത്തിരിക്കേണ്ടി വന്നു.


പിടികൂടിയ മുതലയ്ക്ക് ഏകദേശം 60വയസ് പ്രായം വരുമെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ മുതലയെ ജനവാസകേന്ദ്രത്തിന് സമീപത്ത് നിന്ന് മാറ്റിപ്പാര്‍പ്പിക്കുമെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി വൈല്‍ഡ് ലൈഫ് ഓപ്പറേഷന്‍സ് മേധാവി ട്രേസി ഡല്‍സിഗ് അറിയിച്ചു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)