കുറഞ്ഞ ചിലവില്‍ ബുര്‍ജ് ഖലീഫയില്‍ കയറാന്‍ കിടിലന്‍ അവസരം ഇതാ

Burj Khalifa

 

ദുബായ്: ഇതുവരെ ലോകത്തിലെ ഏറ്റവും കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ കയറിയിട്ടില്ലാത്തവര്‍ക്ക് കുറഞ്ഞ ചിലവില്‍ ഒരു കിടിലന്‍ അവസരം ഒരുക്കി അറ്റ് ദ് ടോപില്‍ മൊധേഷും കൂട്ടരുമുണ്ട്. 112ാം നിലയില്‍ നടക്കുന്ന മഞ്ഞച്ചിരിക്കുട്ടന്റെ അഞ്ച് ഷോകള്‍, മിനി കാര്‍ണിവല്‍ ഗെയിംസ്, മറ്റു വിനോദ പരിപാടികള്‍ തുടങ്ങിയവയടങ്ങുന്ന സ്‌പെഷല്‍ പാക്കേജിന് ഒരാള്‍ക്ക് 150 ദിര്‍ഹം മാത്രം നല്‍കിയാല്‍ മതി. ബുര്‍ജ് ഖലീഫ വെബ് സൈറ്റ് സന്ദര്‍ശിച്ച് ടിക്കറ്റുകള്‍ സ്വന്തമാക്കാം.

കൂടാതെ, ദുബായ് മെട്രോ യാത്രക്കാര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന മറ്റൊരു ഓഫര്‍ കൂടി. മെട്രോ സ്റ്റേഷനുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഡിസ്‌കൗണ്ട് വൗച്ചര്‍ ബുര്‍ജ് ഖലീഫയിലെ ഗ്രൗണ്ട് ഫ്‌ലോറില്‍ പ്രവര്‍ത്തിക്കുന്ന അറ്റ് ദ് ടോപിലെ ടിക്കറ്റ് കൗണ്ടറുകളിലേല്‍പിച്ചാല്‍ 50 % ഇളവ് ലഭിക്കും.

വെറും 75 ദിര്‍ഹത്തിന് 124, 125 നിലകള്‍ സന്ദര്‍ശിക്കാനും 112ാം നിലയിലെ മൊധേഷ് വേള്‍ഡിലെ പരിപാടികള്‍ ആസ്വദിക്കാനും സാധിക്കും. സന്ദര്‍ശകര്‍ എമിറേറ്റ്‌സ് ഐഡി കൈയില്‍ കരുതാന്‍ മറക്കരുത്. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളില്‍ നിന്നാണ് ഈ വൗച്ചര്‍ ലഭിക്കുക.

വിശദ വിവരങ്ങള്‍ ബുര്‍ജ് ഖലീഫ വെബ് സൈറ്റില്‍ ലഭ്യമാണ്. ഓര്‍മിക്കുക, ഈ ആനുകൂല്യങ്ങള്‍ ഓഗസ്റ്റ് 25 വരെ മാത്രമേ ലഭിക്കുകയുള്ളൂ. ദുബായ് വേനല്‍ വിസ്മയത്തിന്റെ(ഡിഎസ്എസ്) ഭാഗമായാണ് ബുര്‍ജ് ഖലീഫയിലെ മൊധേഷ് പരിപാടികളെന്ന് അധികൃതര്‍ പറഞ്ഞു.

രാവിലെ 10 മുതല്‍ രാത്രി വരെ. ഷോ സമയം: ഉച്ചയ്ക്ക് ശേഷം 3.00, 5.00, 6.00, 7.00, 8.30 വരെയാണ് ബുര്‍ജ് ഖലീഫയിലെ മൊധേഷ് വേള്‍ഡ് പരിപാടികളുടെ സമയക്രമം:

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)