'ഞങ്ങള്‍ വ്യത്യസ്ത യാത്രകളിലാണ്; പക്ഷെ മക്കള്‍ക്കായി ഒന്നിക്കും'; 20 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നെന്ന് അര്‍ജുന്‍ രാംപാലും മെഹറും

Arjun Rampal,Mehr Jessiya,Bollywood

വിവാഹമോചനക്കസുകള്‍ ഞെട്ടലുകള്‍ ഉണ്ടാക്കാത്ത ബോളിവുഡില്‍ നിന്നും വീണ്ടും പ്രമുഖ ദമ്പതികളുടെ വഴിപിരിയല്‍ വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. ബോളിവുഡ് താരം അര്‍ജുന്‍ രാംപാലും ഭാര്യ മെഹര്‍ ജെസിയയുമാണ് വിവാഹ മോചിതരാകാന്‍ പോകുന്നത്. 20 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ഇരുവരും ഒന്നിച്ച് വാര്‍ത്ത കുറിപ്പ് ഇറക്കി. ഏറെ നാളുകളായി ഇരുവരുടെയും ബന്ധത്തെ കുറിച്ച് നിരവധി ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു.

'ഇരുപത് വര്‍ഷം നീണ്ട സുന്ദരവും പ്രണയപൂര്‍ണവുമായ ദാമ്പത്യം അവസാനിപ്പിക്കുന്നു'. ഇനി വ്യത്യസ്ത ലക്ഷ്യങ്ങളാണെന്ന് തോന്നുന്നു. വ്യത്യസ്ത യാത്രകളിലാണെങ്കിലും മക്കള്‍ക്കു വേണ്ടി ഒന്നിക്കുമെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും ആവശ്യപ്പെടുന്നു. ബന്ധങ്ങള്‍ക്ക് അവസാനമുണ്ടെന്നും എന്നാല്‍ സ്‌നേഹം അവസാനിക്കില്ലെന്നും ഇരുവരും വ്യക്തമാക്കിയിരിക്കുന്നു.


1998ലാണ് അര്‍ജുനും ജെസിയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണ്, 16കാരിയായ മഹികയും 13കാരിയായ മിറയും. 2015ല്‍ ബാന്ദ്ര കോടതിയില്‍ ഇരുവരും ഒന്നിച്ച് കണ്ടതിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)