ശരീരഭാഗങ്ങള്‍ കാണണമെന്ന് അശ്ലീല കമന്റിട്ടയാളെ കാണാന്‍ നടി വീട്ടില്‍ നേരിട്ടെത്തി; താരമായി അന്‍സിബ  

Ansiba Hassan,A live story short film,Malayalam,Entertainment

സോഷ്യല്‍മീഡിയ പലപ്പോഴും സാമൂഹ്യവിരുദ്ധരുടെ വിളയാടലിന് കേന്ദ്രങ്ങളാകാറുണ്ട്, ഇരയാകുന്നതാകട്ടെ സ്ത്രീകളും പ്രത്യേകിച്ച് സെലിബ്രിറ്റികളും ആയിരിക്കും. പല നടിമാരും ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരാതിപ്പെടുകയും സോഷ്യല്‍മീഡിയ ആക്ടിവിറ്റികള്‍ നിര്‍ത്തി വെയ്ക്കുക പോലും ചെയ്യാറുണ്ട്.

പലരും ഇതിനെതിരെ പ്രതികരിക്കാതെ മിണ്ടാതിരിക്കുകയും സ്വാഭാവികമാണ്. നടിയും ടെലിവിഷന്‍ അവതാരികയുമായ അന്‍സിബ ഹസനും സോഷ്യല്‍മീഡിയ ബുള്ളിയിങിന് ഇരയായ വ്യക്തിയാണ്. ബിഎസ്‌സി വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയായ അന്‍സിബ താന്‍ നേരിട്ട ദുരനുഭവമാണ് പാഠനത്തിന്റെ ഭാഗമായി എടുത്ത ഷോര്‍ട്ട്ഫിലിമിന്റെ വിഷയമാക്കിയതും.

അന്‍സിബ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'എ ലൈവ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ ആക്ഷേപ ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

 

 

 

സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവം തന്നെയാണ് സിനിമയ്ക്ക് പ്രമേയമായതെന്ന് അന്‍സിബ പറയുന്നു

'എന്റെ അടുത്ത് ഇതുപോലെ മോശപ്പെട്ട കമന്റ് പറഞ്ഞ വ്യക്തി അമ്മയും ഭാര്യയും മക്കളുമൊക്കെ ഉള്ള ഒരു ഗൃഹനാഥനായിരുന്നു. ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് വളരെ സഭ്യമായ ഭാഷയിലാണ്. പക്ഷെ എനിക്ക് സംഭവിച്ചത് എത്രയും മോശം രീതിയില്‍ കമന്റ് ചെയ്യാമോ അത്രയും മോശമായിട്ടായിരുന്നു.'


'അന്ന് ഞാന്‍ ഒഫിഷ്യല്‍ ലൈവ് വിഡിയോയില്‍ വന്നതായിരുന്നു. അപ്പോഴാണ് ഇങ്ങനെ മോശം കമന്റ് വരുന്നത്. ഞാന്‍ വല്ലാതെ അസ്വസ്ഥതയായിരുന്നു. പക്ഷേ ഷൂട്ട് നടക്കുന്നതിനാല്‍ അത് മുഖത്ത് കാണിക്കാനും ആവുമായിരുന്നില്ല. നമുക്കൊരിക്കലും പരിചയമില്ലാത്ത ഒരാള്‍ ഇങ്ങനൊക്കെ പറയുമ്പോള്‍ എങ്ങനെ സഹിക്കും. എത്ര പേര്‍ ആ കമന്റ് കണ്ടു കാണും. നമ്മളവിടെ അപമാനിക്കപ്പെടുകയല്ലേ.'

 

 


'എന്റെ സുഹൃത്തുക്കളാണ് ആ ഐഡി കണ്ടുപിടിച്ചു അയാളെ വിളിച്ചത്. അത് ഒറിജിനല്‍ ആണെന്ന് വെരിഫൈ ചെയ്ത ശേഷം അയാളോട് ഈ കമന്റിനെ പറ്റി ചോദിച്ചു. അയാളത് നിഷേധിച്ചു. അയാളോട് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ഭാര്യയോട് എന്നെ അറിയുമോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് വലിയ ഇഷ്ടമുള്ള ആര്‍ടിസ്റ്റ് ആണെന്ന് പറഞ്ഞു. എന്നിട്ടാണ് അവരോടു കാര്യം പറഞ്ഞത് ചേച്ചിയുടെ ഭര്‍ത്താവ് ഇങ്ങനെ ഒരു കമന്റ് ചെയ്തിരുന്നുവെന്നും ചേച്ചിയ്ക്കെന്താണ് അതില്‍ അഭിപ്രായമെന്നും. അത് വരെ വളരെ സന്തോഷത്തില്‍ സംസാരിച്ചു കൊണ്ടിരുന്ന ആ ചേച്ചി പിന്നീട് മിണ്ടിയില്ല. അവരെ പിന്നെയും വിഷമിപ്പിക്കണം എന്ന് തോന്നിയില്ല. ആ ചേച്ചിയെ ഓര്‍ത്തു മാത്രമാണ് അന്ന് ഫോണ്‍ വച്ചത്. ആ ഒരു സംഭവം നടന്നപ്പോള്‍ ഞാന്‍ ചിന്തിച്ചതാണ് ഇത് പോലെ ചെയ്യുന്നവരുടെ വീട്ടില്‍ ആ നടി നേരിട്ട് പോയി അയാളുടെ വീട്ടുകാരെ കണ്ട് കാര്യം പറഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന്. അത് തന്നെയാണ് ഇപ്പോള്‍ ഷോര്‍ട് ഫിലിം ആക്കിയതും.'-അന്‍സിബ പറയുന്നു.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)