പരിഹസിച്ചവരെ പുച്ഛിച്ച് മാഹിറ വീണ്ടും പുകവലിച്ചപ്പോള്‍...

Mahira Khan,Mahora Khan Smoking,India,Bollywood

ലണ്ടനില്‍ സിനിമാചിത്രീകരണത്തിനിടെ പുകവലിച്ചതിന്റെ പേരില്‍ സോഷ്യല്‍മീഡിയ ആക്രമണം നേരിട്ട ബോളിവുഡ് താരവും പാകിസ്താന്‍ സുന്ദരിയുമായ മാഹിറ ഖാന്‍ മറുപടിയുമായി രംഗത്ത്. രണ്‍ബീര്‍ കബീറിനൊപ്പം പരസ്യമായി പുകവലിക്കുന്ന മാഹിറ ഖാനെ ചിത്രം പുറത്തു വന്നതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ വലിച്ചു കീറി ഒട്ടിച്ചിരുന്നു. എന്നാല്‍ അന്ന് പരിഹസിച്ചവര്‍ക്കു മുന്നില്‍ പൊട്ടിച്ചിരിച്ചു കൊണ്ട് മറ്റൊരു പുകവലിക്കുന്ന ദൃശ്യം താരം തന്നെ പങ്കുവെച്ചിരിക്കുകയാണ്.

ഇത്തവണ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം പുകവലിക്കരുതെന്ന് വില്‍ക്കുന്നവര്‍ക്കു മുന്നില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പുകവലി തുടരുകയാണ് മാഹിറ.

അന്ന് മാഹിറ ഖാന്റെ പരസ്യമായ പുകവലി മാത്രമായിരുന്നില്ല പ്രശ്‌നം അവരുടെ വസ്ത്രധാരണവും സദാചാരക്കാരെ ചൊടിപ്പിച്ചിരുന്നു. ആ സംഭവങ്ങളൊക്കെ തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് മാഹിറഖാന്‍ പിന്നീട് തുറന്നു പറയുകയും ചെയ്തു.

എന്നാല്‍ ഇത്തവണ മാഹിറ പുകവലിക്കുന്നതിന്റെദൃശ്യം പുറത്തു വന്നതോടുകൂടി കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. താരത്തെ പരിഹസിക്കുന്നതിനു പകരം ആളുകള്‍ അവരെ പിന്തുണക്കുകയാണ് ഇപ്പോള്‍. പുകവലിക്കുന്നതൊക്കെ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും അതില്‍ ഇടപെടാനുള്ള അധികാരം മറ്റുള്ളവര്‍ക്കില്ലെന്നുമാണ് ഇക്കുറി ആളുകള്‍ വാദിക്കുന്നത്.


അദ്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ഇക്കുറി വിഡിയോയ്ക്കു ലഭിച്ചത്. ആരും അവരെ കുറ്റപ്പെടുത്തിയില്ലെന്നു മാത്രമല്ല അതൊക്കെ വ്യക്തിസ്വാതന്ത്ര്യമാണെന്ന് പിന്തുണയ്ക്കുക കൂടി ചെയ്തു.

 Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)