അനുജന്‍ അംബാനിയെ രക്ഷിക്കാനുള്ള മുകേഷിന്റെ നീക്കത്തിന് തിരിച്ചടി; സ്വത്തുക്കള്‍ വാങ്ങുന്നതിനെതിരെ സുപ്രീം കോടതി

Anil Ambai,Mukesh Ambani,Reliance communications,Business,India

മുംബൈ: കടത്തില്‍ മുങ്ങിയിരിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തലവന്‍ അനില്‍ അംബാനിയെ രക്ഷിക്കാന്‍ ജ്യേഷ്ഠന്‍ അനില്‍ അംബാനി നീക്കിയ കരുക്കള്‍ ലക്ഷ്യം കണ്ടില്ല. അനുജനെ രക്ഷിക്കാനുള്ള മുകേഷിന്റെ നീക്കത്തിന് താല്‍ക്കാലികമായി ബോംബെ സുപ്രീം കോടതിയുടെ തിരിച്ചടി.

റിലിയന്‍സ് കമ്മ്യൂണിക്കേഷന്റെ വസ്തുവകകള്‍ വാങ്ങി അനിലിനെ രക്ഷിക്കുകയായിരുന്നു മുകേഷിന്റെ ലക്ഷ്യം. എന്നാല്‍ മുകേഷിന്റെ ഈ നീക്കത്തിന് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വന്‍കടബാധ്യതയിലേക്ക്‌നീങ്ങിയ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ സ്വത്തുക്കള്‍ 28,000 കോടി രൂപക്ക് വാങ്ങാന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മുകേഷ് ധാരണ ഉണ്ടാക്കിയിരുന്നു. ഈ നീക്കമാണ് താത്കാലികമായി തടയപ്പെട്ടിരിക്കുന്നത്.

അനില്‍ അംബാനിക്ക് വായ്പ നല്‍കിയിരുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസുമാരായ എകെ ഗോയല്‍, ആര്‍എഫ് നരിമാന്‍, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റു 24 ബാങ്കുകളുമാണ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

അംബാനി സഹോദരന്മാര്‍ തമ്മില്‍ വില്‍പനക്ക് ധാരണ ഉണ്ടാക്കിയപ്പോള്‍ തങ്ങള്‍ക്കും ഇതില്‍ ഉടമസ്ഥാവകാശം ഉണ്ട് എന്ന് പറഞ്ഞ എറിക്‌സണ്‍ എന്ന കമ്പനിയാണ് കോടതിയെ സമീപിച്ചത്. ഈ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്.

മൊത്തം 42,000 കോടി രൂപയുടെ വായ്പ ബാധ്യതയാണ് റിലയന്‍സ് കമ്മ്യൂണികേഷനുള്ളത്. ഇത് കുറക്കുന്നതിന് വേണ്ടിയാണ് അനില്‍ അംബാനി ജ്യേഷ്ഠന്‍ മുകേഷിന് ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്, ടവറുകള്‍ എന്നിവയടക്കം വില്‍ക്കാന്‍ തീരുമാനിച്ചത്. ജിയോയുടെ വളര്‍ച്ചയെ ഏറെ സഹായിക്കുന്ന ഈ നീക്കത്തിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)