'ബാഴ്‌സയ്‌ക്കെതിരെ മത്സരിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ല', മാഞ്ചസ്റ്ററിലേക്കില്ലെന്ന് ഇനിയേസ്റ്റ; ബാഴ്‌സ ജഴ്‌സിയില്‍ ഇന്ന് അവസാന മത്സരം

Barcelona leged,Andres Iniesta,Sports,Football

മാഡ്രിഡ്: ബാഴ്‌സലോണയുടെ ഇതിഹാസ താരം ആന്ദ്രെ ഇനിയേസ്റ്റയ്ക്ക് ഇന്ന് ബാഴ്‌സ ജഴ്‌സിയില്‍ അവസാന മത്സരം. ഇന്ന് റിയല്‍ സോസിഡാഡുമായുള്ള മത്സരത്തോടെയാണ് ഇനിയേസ്റ്റ ബാഴ്‌സയില്‍ നിന്നും ടിയിറങ്ങുന്നത്. 12ാം വയസില്‍ എത്തിയ ന്യൂ കാംപില്‍ തന്റെ 22 വര്‍ഷം നീണ്ട ഫുട്ബോള്‍ ജീവിതം പൂര്‍ത്തിയാക്കിയാണ് ഇനിയെസ്റ്റ യാത്ര പറയുന്നത്. ബാഴ്സാ ക്യാപ്റ്റന്റെ 674മാത് മത്സരം കൂടിയാണ് ഇന്നത്തേത്. ഒമ്പത് ലീഗ് കിരീടങ്ങളും, 5 കോപ്പാ ഡെല്‍ റേ കപ്പുകളും, നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും, മൂന്ന് ക്ലബ്ബ് വേള്‍ഡ് കപ്പുകളും ബാഴ്സലോണയ്ക്ക് നേടി കൊടുത്തിട്ടാണ് ബാഴ്‌സ ക്യാപ്റ്റന്റെ പടിയിറക്കം.


ക്ലബ്ബിന്റെ യൂത്ത് അക്കാദമയില്‍ 12ാം വയസില്‍ പന്ത് തട്ടിയായിരുന്നു ഇനിയെസ്റ്റയുടെ പന്ത് കളിയിലേക്കുള്ള കടന്നുവരവ്. പിന്നീട് 2004-05 വര്‍ഷം മുതല്‍ ബാഴ്സലോണയിലെ സ്ഥിരസാനിധ്യമായി മാറുകയായിരുന്നു. സാവിക്കൊപ്പം ചേര്‍ന്ന് ബാഴ്സിലോണയുടെ എക്കാലത്തേയും മികച്ച മധ്യനിര ജോഡി കെട്ടിപ്പടുക്കാനും ഇനിയേസ്റ്റയ്ക്കായി. കൃത്യതയുള്ള പാസ്സുകള്‍ കൊണ്ടും, അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ കൊണ്ടും കളം നിറഞ്ഞ താരത്തിന് എങ്ങനെ നന്ദി പറയണമെന്നായിരിക്കും ബാഴ്‌സലോണയും ആരാധകരും ചിന്തിക്കുന്നുണ്ടാവുക.


രാജ്യത്തിന് വേണ്ടിയും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത ഇനിയേസ്റ്റ, സ്പെയിനിന് 2008 യൂറോ കപ്പ് നേടി കൊടുക്കുന്നതിലും, 2010 വേള്‍ഡ് കപ്പ് നേടി കൊടുക്കുന്നതിലും വലിയ പങ്കാണ് വഹിച്ചത്. 2010 വേള്‍ഡ് കപ്പ് ഫൈനലില്‍ ഹോളണ്ടിനെതിരെ സ്പെയിനിന്റെ വിജയഗോള്‍ പിറന്നത് ആന്ദ്രെയുട ബൂട്ടുകളില്‍ നിന്നായിരുന്നു. ഇന്ന് ബാഴ്സലോണയ്ക്ക് വേണ്ടി ഇനിയെസ്റ്റ അവസാനമായ ബൂട്ട് കെട്ടുമ്പോള്‍, അത് വികാരനിര്‍ഭരമായ മുഹൂര്‍ത്തമായി സഹതാരങ്ങള്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും മാറുമെന്നുറപ്പ്.

ബാഴ്‌സ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഇനിയേസ്റ്റ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത നിരസിച്ചതിനോടൊപ്പം താരം പങ്കുവെച്ച വാക്കുകള്‍ ഏതൊരു ബാഴ്‌സ ആരാധകന്റെയും ഹൃദയത്തില്‍ എന്നും മുഴങ്ങുന്ന തരത്തിലുള്ളതായി മാറുകയായിരുന്നു. ''ബാഴ്സക്കെതിരെ കളിക്കുക എന്നത് ആലോചിക്കാന്‍ പോലുമാകില്ല. ചൈനയിലേയോ ജപ്പാനിലേയോ ഫുട്ബോള്‍ ലീഗുകളാണ് മുന്നിലുള്ള സാധ്യതകള്‍'', ഇനിയേസ്റ്റ പറയുന്നു.

 

 


 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)