മണ്ണില്‍ നിന്നും കണ്ടെത്തിയ വൈന്‍ കുടം നിറയെ സ്വര്‍ണ നാണയങ്ങള്‍

 gold coins,treasure

 

റോം: മണ്ണില്‍ കുഴിയെടുക്കുന്നതിനിടെ റോമന്‍ ചക്രവര്‍ത്തിയുടെ കാലത്തെ സ്വര്‍ണ്ണ നാണയങ്ങള്‍ നിറച്ച മണ്‍കുടം കണ്ടെത്തി. ഇറ്റാലിയന്‍ പ്രവിശ്യയായ കോമോയില്‍നിന്നും പുരാവസ്തു ഗവേഷകരാണ് നൂറിലധികം സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ കുടം കണ്ടെടുത്തത്.

മണ്ണില്‍ നിന്നും കണ്ടെടുത്ത രണ്ടു കൈപ്പിടിയുളള കുടം പുരാവസ്തു ഗവേഷകര്‍ പരിശോധിച്ചപ്പോഴാണ് നാണയങ്ങള്‍ കണ്ടെത്തിയത്. പാത്രത്തിന്റെ ഒരു വശം പൊട്ടിയനിലയിലായിരുന്നു. മണ്ണ് മാറ്റി എടുത്തുനോക്കിയപ്പോഴാണ് നിറയെ സ്വര്‍ണ നാണയങ്ങള്‍ കണ്ടത്. 300 ഓളം നാണയങ്ങളാണ് പാത്രത്തില്‍ ഉണ്ടായിരുന്നത്.

റോമന്‍ ചക്രവര്‍ത്തിയുടെ കാലത്തെ നാണയങ്ങളാണ് ഇവയെന്നാണ് കരുതുന്നത്.
പുരാതന നഗരമായ നോം കോം സ്ഥിതി ചെയ്തിരുന്നത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്. പുരാതന കാലത്ത് വൈന്‍ പോലുളള പാനീയങ്ങള്‍ സൂക്ഷിക്കുന്നതിനാണ് ഇത്തരം കുടങ്ങള്‍ ഉപയോഗിച്ചിരുന്നത്.

ചരിത്രപരമായ വിശദാംശങ്ങളും സാംസ്‌കാരിക പ്രാധാന്യവും സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും എന്നാല്‍ പ്രദേശം പുരാവസ്തു ഗവേഷക സംഘത്തിന് ഒരു യഥാര്‍ത്ഥ നിധിയാണെന്നും കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്റ് ആക്ടിവിറ്റീസ് മന്ത്രി ആല്‍ബര്‍ട്ടോ ബോണിസോലി പറഞ്ഞു.

അതേസമയം, മണ്‍പാത്രത്തില്‍ കണ്ടെത്തിയ സ്വര്‍ണനാണയങ്ങളുടെ മൂല്യം നിര്‍ണയിക്കാനാവാത്തതാണെന്ന് ഐന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രദേശത്തുനിന്നും ഇത്തരത്തിലുളള നിധി കണ്ടെത്തുന്നത് ആദ്യത്തെ സംഭവമാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)