പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ നിര്‍ത്തിവെച്ച് അല്ലു അര്‍ജ്ജുന്‍ പാഞ്ഞെത്തി; കുഞ്ഞു ആരാധകന്റെ അവസാന ആഗ്രഹം സഫലമാക്കാന്‍; താരത്തിന്റെ നല്ലമനസിന് നിറ കണ്ണുകളോടെ നന്ദി പറഞ്ഞ് ആരാധകര്‍

Allu arjun,entertainment,Telugu Movies

ഹൈദരാബാദ്: കായിക താരങ്ങളോടും സിനിമാ താരങ്ങളോടും കടുത്ത ആരാധന മൂത്ത് മറ്റെന്തിനേക്കാളും സ്‌നേഹം കാണിക്കുന്നവരെ നാം കാണാറുണ്ട്, അവരെ അതു പോലെ തന്നെ താരങ്ങളും സ്‌നേഹിച്ചാലോ? ആരാധകര്‍ക്ക് മറ്റെന്താണ് വേണ്ടത്. ആരാധകരെ അവര്‍ ആഗ്രഹിക്കുന്ന പോലെ തന്നെ പരിഗണിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന തെന്നിന്ത്യന്‍ താരങ്ങളില്‍ പ്രമുഖ വ്യക്തിയാണ് അല്ലു അര്‍ജ്ജുനും.


അതുകൊണ്ടാണ് ദേവ്സായി എന്ന കുഞ്ഞ് ആരാധകനെ കാണാന്‍ അല്ലു അര്‍ജുന്‍ വിശാഖപട്ടണത്ത് ഓടി എത്തിയതും. മരണമുഖത്തേക്ക് നടന്നടുക്കുന്ന ആ ആരാധകന്റെ അവസാനത്തെ ആഗ്രഹമായിരുന്നു താന്‍ ആരാധിക്കുന്ന അല്ലു അര്‍ജുനെ കാണുക എന്നത്. ഇക്കാര്യം അറിഞ്ഞ അല്ലു സമയം ഒട്ടും വൈകിക്കാതെ തന്റെ ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകളും മറ്റ് പരിപാടികളും റദ്ദ് ചെയ്ത് ആരാധകന്റെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.

നേരത്തേയും ആരാധകരെ വീട്ടില്‍ എത്തി നേരിട്ട് കാണാന്‍ സമയം കണ്ടെത്തുന്ന ഇദ്ദേഹത്തിന്റെ പ്രവൃത്തി വാര്‍ത്തയായിരുന്നു. ഇപ്പോള്‍ താരം മറ്റൊരു ആരാധകനെ കാണാന്‍ എത്തിയ വിവരമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.


തന്റെ പുതിയ ചിത്രമായ നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ റദ്ദു ചെയ്തായിരുന്നു അല്ലു തന്റെ ആരാധകന്റെ അടുത്തെത്തിയത്. ആരാധകനെ കണ്ട ശേഷം ഒരാളുടെ അവസാനത്തെ ആഗ്രഹമായിരിക്കുക എന്നത് എത്ര വലിയ ബഹുമതിയാണ് എന്നും ഒരു ചെറുപയ്യന്‍ അകലേയ്ക്കു മറയുന്നത് കാണുന്നത് ഹൃദയഭേദകമാണ് എന്നും അല്ലു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

വാര്‍ത്തയറിഞ്ഞതിനു പിന്നാലെ താരത്തിന്റെ നല്ല മനസിന് നന്ദി പറയുകയാണ് ഓരോ ആരാധകരും.

 

 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)