മാനഭംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

India,Rape case,Crime

അലിഗഡ്: ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മാനഹാനി ഭയന്ന് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. ലൈംഗിക പീഡനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

പ്രാഥമിക കൃത്യങ്ങള്‍ക്കായി വീടിന് പുറത്തേക്ക് പോയ പെണ്‍കുട്ടിയെ രണ്ടു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മനംനൊന്ത് തിങ്കളാഴ്ച പെണ്‍കുട്ടി മണ്ണെണ്ണ ശരീരത്ത് ഒഴിച്ച് തീ കൊളുത്തി. ഗുരുതര പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഭവുമായി ബന്ധപ്പെട്ട് രണ്ടു അറസ്റ്റ് ചെയ്തു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)