കാറില്‍ നിറഞ്ഞ് കേരളത്തിന്റെ കണ്ണീര്‍ കാഴ്ചകളും, നാടിന്റെ സ്വന്തം 'സൈന്യവും'! ഒമാന്‍ നിരത്തില്‍ വണ്ടി പായിച്ച് ആലപ്പുഴക്കാരന്‍ ഹബീബ്, വ്യത്യസ്ത ഫണ്ട് ശേഖരണത്തിന് നിറഞ്ഞ കൈയ്യടി

 Fund Collection for Kerala, Habeeb Alappuzha, Do For Kerala

മസ്‌കറ്റ്: നാളിത്രയും കണ്ടിട്ടില്ലാത്ത പ്രളയം സംസ്ഥാനത്തെ മുഴുവനായും തകര്‍ത്തപ്പോള്‍ രാജ്യത്തിനകത്തും പുറത്തു നിന്നും വന്‍ പിന്തുണയാണ് ലഭിച്ചത്. അവയില്‍ പ്രധാന്യം ഉള്ളവരാണ് പ്രവാസികള്‍. പുറം ലോകത്തായാലും തന്റെ നാടിനെ സഹായിക്കാന്‍ അവിടെ നിന്നും കൊണ്ടും പ്രയത്‌നിക്കുന്നവരാണ് ഏറെയും. അത്തരത്തില്‍ തന്റെ നാടിനെ കരകയറ്റാന്‍ വ്യത്യസ്ത രീതിയുള്ള ഫണ്ട് ശേഖരണം നടത്തി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ്.

കേരളത്തെ തകര്‍ത്ത മഹാപ്രളയത്തിന്റെ കണ്ണീര്‍ കാഴ്ചകളും, ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനയുടെയും ചിത്രങ്ങള്‍ നിറച്ച കാര്‍ ഒമാന്‍ നിരത്തില്‍ പായിച്ചാണ് ഹബീബ് പണം കണ്ടെത്തുന്നത്. ദുരന്തമുഖത്ത് നോക്കി നില്‍ക്കാതെ ജീവന്‍ പണയം വെച്ച് ഇറങ്ങി മറ്റു ജീവനുകളെ ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയ മത്സ്യതൊഴിലാളികളെയും ആലേപനം ചെയ്തിട്ടുണ്ട് വാഹനത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയതു പോലെ ബിഗ് സല്യൂട്ട് തന്നെയാണ് ഹബീബും അവര്‍ക്കായി നല്‍കിയത്.

ആദ്യം ചിത്രങ്ങള്‍ പതിപ്പിച്ച് നിരത്തില്‍ ഇറങ്ങിയപ്പോള്‍ തടസങ്ങള്‍ നേരിട്ടുവെങ്കിലും ശേഷം മസ്‌കറ്റ് പോലീസിന്റെ പൂര്‍ണ പിന്തുണയോടെ ഓടി തുടങ്ങി. നാടിന്റെ അതിജീവനത്തിന് തനിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നു എന്നാണ് ഹബീബ് പറയുന്നത്. പതിനാല് ദിവസം കൊണ്ടാണ് ഇങ്ങനെ യാത്ര ചെയ്യാനുള്ള അനുമതി ഒമാനിലെ അധികൃതരില്‍ നിന്ന് നേടിയെടുത്തത്. ജോലി സംബന്ധമായി നടത്തുന്ന യാത്രകളെല്ലാം ഇനി ഈ കാറിലായിരിക്കുമെന്നും ഹബീബ് കൂട്ടിച്ചേര്‍ത്തു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)