'കുത്തിപ്പൊക്കല്‍' സീസണില്‍ സ്വയം കുത്തിപ്പൊക്കി ഹീറോയിസം കാണിച്ച് അജു; നൈസായി പണി കൊടുത്ത് ട്രോളന്‍മാര്‍

Aju Varghese,malayalam movie,Fb kuthipokkal

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ 'കുത്തിപ്പൊക്കല്‍' സീസണ്‍ അതി ഗംഭീരമായി കൊണ്ടാടുകയാണ്. പഴയചിത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തി കമന്റ് ചെയ്ത് വീണ്ടും വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ പലരും തലയില്‍ കൈവെച്ച് അയ്യോ എന്ന് പറയുകയാണ്. എന്നാല്‍ പഴയ കിടിലന്‍ ഫോട്ടോകള്‍ സ്വയം കുത്തിപൊക്കി കട്ടഹീറോയിസം കാണിച്ചിരിക്കുകയാണ് നടന്‍ അജു വര്‍ഗ്ഗീസ്. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നതാണ് കുത്തിപ്പൊക്കല്‍ എന്ന് സോഷ്യല്‍മീഡിയ നിഘണ്ടുവില്‍ അറിയപ്പെടുന്നത്.

 

 


അതേസമയം, മലയാള സിനിമാ രംഗത്തെ പ്രമുഖരുടെ പഴയ ചിത്രങ്ങള്‍ തോണ്ടിയെടുത്താണ് കുത്തിപ്പൊക്കല്‍ ആരംഭിച്ചതു തന്നെ. ഫേസ്ബുക്കില്‍ സിനിമാ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാത്രമല്ല സുഹൃത്തുക്കളുടെയും ചിത്രങ്ങളും പഴയ പോസ്റ്റുകളുമാണ് ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്. സിനിമാ താരങ്ങളുടെ ഒഫീഷ്യല്‍ പേജുകളില്‍ പണ്ട് എങ്ങോ പോസ്റ്റ് ചെയ്ത ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോള്‍ കുത്തിപൊക്കികൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഈ പുതിയ കുത്തിപ്പൊക്കലിന് ആരംഭം കുറിച്ചത് മമ്മൂട്ടിയുടെ പഴയ ഒരു പോസ്റ്റ് കുത്തിപൊക്കികൊണ്ടാണ്. 'ഫ്രണ്ട്സ്, പോക്കിരിരാജയെ കുറിച്ച് എന്താണ് അഭിപ്രായം'എന്ന അദ്ദേഹത്തിന്റെ പോസ്റ്റാണ് ചിലര്‍ കുത്തിപ്പൊക്കിയത്.


പിന്നാലെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടോവിനോ തോമസ്, വിനുമോഹന്‍, ആസിഫ് അലി, ജയസൂര്യ തുടങ്ങി ഒട്ടുമിക്ക താരങ്ങളും ഈ കുത്തിപ്പൊക്കലിന് ഇരയായി.

 

 

 

 

 

 

ഇതിനിടെയാണ് അജു, ക്ഷണിക്കുന്നതിനു മുന്‍പെ തന്നെ പന്തിയില്‍ ഉണ്ണാനെത്തി കൊലമാസായി മാറിയിരിക്കുന്നത്. തന്റെ പോസ്റ്റ് ആരും കുത്തിപ്പൊക്കേണ്ട, ഞാന്‍ തന്നെ ചെയ്യാം എന്ന് പറഞ്ഞ് കൊണ്ട് പഴയ ചിത്രങ്ങള്‍ അദ്ദേഹം തന്നെ പോസ്റ്റ് ചെയ്തു.

 

സ്വാഭാവികമായും കിടിലന്‍ ഫോട്ടോകളാണ് അജു കുത്തിപ്പൊക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ട്രോളന്‍മാര്‍ പണി ഏറ്റെടുക്കുകയും ചെയ്തു. അജുവിന്റെ മീം വെച്ച് ട്രോളുകള്‍ ഇറങ്ങുകയും ചെയ്തു. എന്നാല്‍ ഇവയെല്ലാം ഷെയര്‍ ചെയ്ത് ട്രോളന്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കാനും അജു മറക്കുന്നില്ല.

 

 

 


വടി കൊടുത്ത് അടി വാങ്ങിയെങ്കിലും ട്രോളുകളില്‍ അഭിമാനം കണ്ടെത്തിയിരിക്കുകയാണ് അജു.

 

 

 

പണ്ട് ആരാധകര്‍ നിയന്ത്രിച്ചിരുന്ന ഫാന്‍സ് പേജുകളാണ് പിന്നീട് പലതാരങ്ങളുടെയും ഒഫീഷ്യല്‍ പേജായി മാറിയത്. ഇതാണ് താരങ്ങള്‍ക്ക് പണിയായതെന്നാണ് ചിലരുടെ അഭിപ്രായം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)