റെഡ് കാര്‍പ്പറ്റില്‍ ആഷിന്റെ വിസ്മയം കാത്ത് ആരാധകര്‍

Aishwarya Rai,Aaradhya ,cannes fest 2018

റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ റായ് ഒരുക്കുന്ന വിസ്മയം കാത്ത് ആരാധകര്‍. ഫ്രാന്‍സില്‍ നടക്കുന്ന കാന്‍ ഫെസ്റ്റിവല്ലില്‍ പങ്കെടുക്കാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ ആഷിനൊപ്പം കുഞ്ഞ് ആരാധ്യയും ഉണ്ടായിരുന്നു. ആഷ് ഇതു 17-ാം തവണയാണു കാന്‍ ഫെസ്റ്റ്വല്ലില്‍ പങ്കെടുക്കുന്നത്.

അമ്മയുടെ ഡ്രസിന് ചേരുന്ന ക്യൂട്ട് ഉടുപ്പ് ധരിച്ചായിരുന്നു ആരാധ്യയുടെ വരവ്.
ആഷ് കറുപ്പ് ടോപ്പും ജീന്‍സും ധരിച്ചപ്പോള്‍ ആരാധ്യ കറുപ്പില്‍ പിങ്കും വെള്ളയും ബലൂണുകള്‍ പ്രിന്റ് ചെയ്ത ഫ്രോക്കായിരുന്നു ധരിച്ചത്. അമ്മയ്ക്കൊപ്പം ക്യാമറയ്ക്കു മുമ്പില്‍ കുഞ്ഞ് ആരാധ്യയും പോസ് ചെയ്തു.

കാനില്‍ ഇത്തവണ ആഷ് ഒരുക്കിവച്ചിരിക്കുന്ന വിസ്മയം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ തവണ ആഷ് ധരിച്ച സിന്‍ഡ്രലയുടെ വേഷത്തിന് സമാനമായ ഗൗണ്‍ ലോകം മുഴുവനുള്ള സൗന്ദര്യ ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റിരുന്നു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)