പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഫലമില്ല;അസീസിന്റെ കട നാലാം തവണയും വാഹനമിടിച്ചിട്ടു; ഇനിയെന്ത് ചെയ്യുമെന്ന് അധികാരികളും

Azeez's shop,Kerala

നെടുമ്പാശേരി: പറവൂര്‍-നെടുമ്പാശ്ശേരി റോഡിലെ അസീസിന്റെ കട വീണ്ടും വാഹനമിടിച്ചു തകര്‍ന്നു. ചുങ്കം കവലയിലാണ് പെരേപ്പറമ്പില്‍ അസീസിന്റെ കട. ഇത് നാലാം തവണയാണ് ഇദ്ദേഹത്തിന്റെ കട തകരുന്നത്. ഞായറാഴ്ച രാത്രിയായിരുന്ന വാഹനം കട കവര്‍ന്നത്.

കുത്തിയതോടു നിന്നു ശ്രീമൂലനഗരത്തേക്കു പോവുകയായിരുന്ന കാര്‍ ആണ് അപകടമുണ്ടാക്കിയത്. കട പൂര്‍ണമായും തകര്‍ന്നു. രാത്രിയായതിനാല്‍ കടയില്‍ ആളുണ്ടായിരുന്നില്ല. വാഹനത്തിലുള്ളവര്‍ക്കും പരുക്കേറ്റില്ല. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലൊന്നായി വികസിച്ച പറവൂര്‍-നെടുമ്പാശേരി റോഡിലാണ് സ്ഥിരം അപകടം നടക്കുന്ന എല്‍ ആകൃതിയിലുള്ള ഈ വളവ്.

തൃശൂര്‍, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ പ്രദേശങ്ങളില്‍ നിന്നും നൂറുക്കണക്കിനു വാഹനങ്ങളാണ് ഇതുവഴി നിരന്തരം വിമാനത്താവളത്തിലേക്കും തിരിച്ചും പോകുന്നത്. അപകടങ്ങള്‍ നിരന്തരമായതോടെ അസീസ് ന്യൂനപക്ഷ കമ്മീഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും പൊതുമരാമത്തു വകുപ്പും ചേര്‍ന്നു വളവില്‍ ബ്ലിങ്കര്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും കടയിലേക്കു വാഹനങ്ങള്‍ ഇടിച്ചു കയറാതിരിക്കാന്‍ ഇരുമ്പു കുറ്റികളും മറ്റും സ്ഥാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)