മോഡി മുക്ത ഇന്ത്യ വേണമെന്ന് രാജ് താക്കറെ: മഹാരാഷ്ട്രയിലെ ഗുജറാത്തി കടകള്‍ അണികള്‍ അടിച്ചുതകര്‍ത്തു
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ വിമര്‍ശിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ ഗുജറാത്തി കടകള്‍ക്കു നേരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ആക്രമണം. മുംബൈ-അഹമ്മദാബാദ് ദേശീയപാതയില്‍ വസായിലാണു ആക്രമണമുണ്ടായത്.
ഇരുപതോളം കടകളുടെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. നരേന്ദ്ര മോഡിയെയും, കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ഇന്നലെ മഹാരാഷ്ട്ര നവ് നിര്മ്മാണ് സേന രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് മോഡി മുക്ത ഭാരതമാണെന്നും, രാജ്യത്ത് മറ്റൊരു സ്വാതന്ത്ര്യ സമരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ചു ബിജെപി ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കലാപമുണ്ടാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും രാജ് താക്കറെ ആരോപിച്ചു. 2014ല്‍ മോഡി പ്രധാനമന്ത്രിയാകുന്നതിനെ അനുകൂലിച്ചിരുന്ന താക്കറെ, എന്‍ഡിഎക്കെതിരെ ഇത്ര കടുത്ത നിലപാട് എടുക്കുന്നത് ഇതാദ്യമാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലേക്കു പോയാല്‍, അതില്‍ എംഎന്‍എസും ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആയിരുന്നു പരാമര്‍ശം.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)