ഹോണ്ട പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; ആഫ്രിക്ക ട്വിന്നിന്റെ ബുക്കിങ് ആരംഭിച്ചു. ആദ്യ 50 പേര്‍ക്ക് അവസരം

bike,honda,auto

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടേഴ്‌സ് ഇന്ത്യ 2018 ആഫ്രിക്ക ട്വിന്നിന്റെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. എന്നാല്‍ ആദ്യത്തെ 50 പേര്‍ക്ക് മാത്രമായിരിക്കും ബുക്കിങ്ങിന് അവസരം ലഭിക്കുക. അതേസമയം, ഇന്ത്യയിലെ 22 നഗരങ്ങളിലുള്ള വിങ് വേള്‍ഡ് ഔട്ട്‌ലെറ്റുകള്‍ വഴിയും ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യ ഡോട്ട് കോമില്‍ ലോഗിന്‍ ചെയ്തും ഉപഭോക്താക്കള്‍ക്ക് ബുക്കിങ് നടത്താം.

Related image

വിദേശത്ത് നിര്‍മിച്ചാണ് ട്വിന്നിന്റെ ഇറക്കുമതി. ശേഷം, ഹരിയാണയിലെ മനേസ്വര്‍ പ്ലാന്റില്‍ അസംബ്ലിള്‍ ചെയ്താണ് വാഹനം നിരത്തിലെത്തുന്നത്. ത്രോട്ടില്‍ ബൈ വയര്‍, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷന്‍ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ആഫ്രിക്ക ട്വിന്‍ എത്തുന്നത്. ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷന്‍ മൂന്നു വ്യത്യസ്ത രീതികളില്‍ ലഭ്യമാകും.

Image result for africa twin 2018

998 സിസി ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ 7500 ആര്‍പിഎമ്മില്‍ 94 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 98 എന്‍എം ടോര്‍ക്കുമേകും. അമേരിക്കന്‍ സ്‌പെ്ക്കിന് സമാനമായി ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ പതിപ്പിലാണ് 2018 ആഫ്രിക്ക ട്വിന്‍ ലഭ്യമാകുക. ചെറിയ വിന്‍ഡ് സ്‌ക്രീന്‍, ചെറിയ ഡാഷ്, ഡിജിറ്റല്‍ ടാക്കോമീറ്റര്‍, നീളമേറിയ ഹാന്‍ഡില്‍ബാര്‍, ഹാന്‍ഡ്ഗാര്‍ഡ്‌സ്, സ്റ്റാര്‍ട്ട് അപ്പ് സിസ്റ്റം, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ പുതിയ ആഫ്രിക്ക ട്വിന്നിന് മുന്‍തൂക്കം നല്‍കും.

Image result for africa twin 2018

മുന്നില്‍ 310 എംഎം ഡ്യുവല്‍ വേവ് ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കും പിന്നില്‍ 256 എംഎം വേവ് ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കുമാണ് ഉള്‍പ്പെടുത്തിയത്. അധിക സുരക്ഷയ്ക്ക് ടൂ ചാനല്‍ അആട സംവിധാനവുമുണ്ട്. ഓഫ് റോഡിങ് സമയത്ത് റിയര്‍ അആട ഓഫ് ചെയ്യാം. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ച് വീലുമാണുള്ളത്. മുന്‍മോഡലിനെക്കാള്‍ 2.3 കിലോഗ്രാം ഭാരവും ഇതിന് കുറവാണ്. 21 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 

ട്രെയംഫ് ടൈഗര്‍, ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 എന്നിവരാണ് അഡ്വേഞ്ചര്‍ ടൂറര്‍ ശ്രേണിയില്‍ ആഫ്രിക്ക ട്വിന്നിന്റെ എതിരാളികള്‍.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)