ഗുരുദക്ഷിണയായി ആ സംവിധായകന്‍ ആവശ്യപ്പെട്ടത് തന്റെ ശരീരമായിരുന്നു; സിനിമയില്‍ നേരിട്ട ലൈംഗിക ചൂഷണങ്ങള്‍ തുറന്ന് പറഞ്ഞ് നടി കസ്തൂരി

Actress Kasturi,Entertainment,Gossip

മീ റ്റൂ ക്യാംപെയ്‌നിലൂടെ ഹോളിവുഡ് തൊട്ട് ഇങ്ങ് താഴെ മലയാളത്തിലെ ചെറിയ ഇന്‍ഡസ്ട്രിയില്‍ വരെ കാസ്റ്റിങ് കൗച്ച് സാന്നിധ്യം തുറന്നു കാണിക്കപ്പെട്ടിരുന്നു. സിനിമയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള തൊഴിലിടങ്ങളില ലൈംഗിക ചൂഷണങ്ങളെ തുറന്നു പറയാന്‍ വനിതകള്‍ക്ക് ധൈര്യം പകരുന്ന ഒന്നായിരുന്നു മീ റ്റൂ ക്യാംപെയ്ന്‍.

പ്രശസ്തരായ പലരും തുറന്നുപറച്ചിലുമായി രംഗത്തെത്തിയതിനു പിന്നാലെ താന്‍ നേരിട്ട ലൈംഗിക ചൂഷണം വെളിപ്പെടുത്തുകയാണ് നടി കസ്തൂരി.

സിനിമയില്‍ ഇത്തരക്കാര്‍ ശാപമാണെന്ന് പറഞ്ഞുകൊണ്ടാണ് കസ്തൂരി തന്റെ ശരീരത്തില്‍ നോട്ടമിട്ട സംവിധായകനെയും നിര്‍മ്മാതാവിനേയും കുറിച്ച് തുറന്നുപറയുന്നത്. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ആ സംഭവമെന്നും എന്നാല്‍ ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ അതിനെ ശക്തമായി തന്നെ നേരിടാനും ചെറുക്കാനും കഴിഞ്ഞുവെന്നും ആണ് കസ്തൂരി പറയുന്നത്.


ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നാണ് ഒരു മോശം സമീപനം ഉണ്ടായത്. ഗുരുദക്ഷിണയായി അയാള്‍ ആവശ്യപ്പെട്ടത് എന്റെ ശരീരമായിരുന്നു. ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ സമീപിച്ചതും തന്നെ വശത്താക്കാന്‍ ശ്രമിച്ചതും. എന്നാല്‍ ആദ്യമൊന്നും എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ഗുഢോദ്ദേശ്യം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി കൊടുത്തു. അതില്‍ പിന്നീട് അയാള്‍ എന്നോട് സംസാരിച്ചിട്ടേയില്ല. - കസ്തൂരി പറയുന്നു.


സമാനമായ രീതിയില്‍ മറ്റൊരു ദുരനുഭവവും ഉണ്ടായി. എന്റെ മുത്തച്ഛന്റെ പ്രായമുള്ള ആളുടെ ഭാഗത്തു നിന്നായിരുന്നു അത്. അയാളൊരു സിനിമാ നിര്‍മ്മാതാവായിരുന്നു. ഒരുപാട് മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയാണ് അയാള്‍ ചെയ്തത്. കിടക്കപങ്കിടാന്‍ ക്ഷണിച്ച അയാളുടെ പ്രവൃത്തി ഞെട്ടിച്ചു. അയാളുടെ പ്രായത്തെയോര്‍ത്ത് കൂടുതലൊന്നും പറയാന്‍ കഴിഞ്ഞില്ലെന്നും സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളുമാണ് സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി പറയുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)