നീയൊക്കെയാണ് നാടിന്റെ നാണക്കേട്! ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദിലീപുമൊത്തുള്ള ചിത്രത്തിന് അശ്ലീല കമന്റിട്ട യുവാവിനെ പൊളിച്ചടുക്കി നടി ഐമ റോസ്മി സെബാസ്റ്റ്യന്‍

Aima Sebastian,Entertainment,Malayalam movie,Gossip,Actor Dileep

കൊച്ചി: 'പേരില്ലാത്തവനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്'!  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റിട്ട യുവാവിനെ പൊളിച്ചടുക്കി നടി ഐമ റോസ്മി സെബാസ്റ്റ്യന്‍.


താരം ഇന്‍സ്റാഗ്രാമിലൂടെ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വിവാദവും വാര്‍ത്തയുമായിരിക്കുന്നത്. സൂപ്പര്‍ താരം ദിലീപുമൊത്തുള്ള ചിത്രത്തിന് ഒരു വ്യക്തി നല്‍കിയ അശ്ലീല കമന്റാണ് നടിയെ രോഷാകുലയാക്കിയത്. ' ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ ' എന്ന അശ്ലീല ചോദ്യവുമായാണ് യുവാവ് എത്തിയത്. എന്നാല്‍ ഉടന്‍ തന്നെ വായ അടപ്പിക്കുന്ന മറുപടിയുമായി ഐമയുമെത്തി.' പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട് ' എന്നായിരുന്നു ഐമയുടെ കിടിലന്‍ മറുപടി.

ഇത്തരം സംസ്‌കാരമില്ലാത്തവര്‍ക്ക് ചുട്ട മറുപടി കൊടുത്ത ഐമയ്ക്ക് ഇതിനോടകം വന്‍ പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐമയുടേത് കൃത്യമായ മറുപടിയായിരുന്നു എന്നാണ് ഭൂരിഭാഗം പേരും പ്രതികരിക്കുന്നത്.

 


ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാളത്തില്‍ താരമായ നടിയാണ് ഐമ റോസ്മി സെബാസ്റ്റ്യന്‍. ബാലതാരമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെയായിരുന്നു ഐമ വീണ്ടും ശ്രദ്ധേയയായി മാറിയത്.


പിന്നീട് മോഹന്‍ലാല്‍ നായകനായ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ഐമ തന്റെ കഴിവ് തെളിയിച്ചു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷമാണ് ഐമ അവതരിപ്പിച്ചത്. ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. പിന്നീട് വിവാഹിതയായ ഐമ ഇപ്പോള്‍ പുതിയ ചിത്രമായ'പടയോട്ടത്തിന്റെ' തിരക്കിലാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)