എഎംഎംഎ'യുടെ ഭാഗമാകണമെന്ന് വിചാരിച്ചിരുന്നു, ഇനി എല്ലാം തെളിഞ്ഞിട്ടുമതി; വീട്ടിലെ റേഷനരി മാത്രമാണ് വിഷയം; നിലപാട് വ്യക്തമാക്കി വിനായകന്‍

Vinayakan,AMMA

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുത്തതിന് പിന്നാലെ സിനിമാ മേഖലയില്‍ രൂപപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ വിനായകന്‍. 'എഎംഎംഎ'യുമായോ 'ഡബ്ല്യുസിസി' യുമായോ നിക്ക് ഒരു ബന്ധമില്ലെന്നും ഇന്നുവരെ ഈ സംഘടനകളിലെ ഒരു താരങ്ങളും തന്നോടൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നും വിനായകന്‍ വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'എഎംഎംഎ' യുടെ ഭാഗമാകണമെന്ന് ഈ അടുത്തകാലത്ത് താന്‍ വിചാരിച്ചിരുന്നുവെന്നും എന്നാല്‍ ഈ വിവാദങ്ങള്‍ ഒക്കെ ഉണ്ടായ സാഹചര്യത്തില്‍ ഇനി ഇതൊക്കെ ഒന്ന് കലങ്ങിതെളിയട്ടെയെന്നും വിനായകന്‍ പറഞ്ഞു. 'എഎംഎംഎ' യെന്ന സംഘടനയെ പൊളിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പക്ഷെ, ഒരു ജനാധിപത്യ മര്യാദ വേണം എന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടെന്ന് അറിഞ്ഞാല്‍ ആ പെണ്‍കുട്ടിക്കൊപ്പമാണ് ഞാന്‍ നില്‍ക്കുക. അത്രമാത്രമാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ സംഘടന തകര്‍ക്കാനൊന്നും പറഞ്ഞില്ല. എന്റെ വീട്ടിലെ റേഷനരി മാത്രമാണ് എന്റെ വിഷയം. മറിച്ച് ആരുടെയും സ്വകാര്യതയില്‍ ഞാന്‍ ഇടപെടാറില്ല. ഒരു സംഘടനയുമായും എനിക്ക് യാതൊരു ബന്ധവുമില്ല''- വിനായകന്‍ പറഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)