'കളിയാക്കിക്കോളൂ..കുറ്റപ്പെടുത്തിക്കോളൂ.. എന്നാല്‍ ആദ്യം സ്‌റ്റേഡിയത്തില്‍ വന്ന് ഞങ്ങളുടെ കളി കാണൂ; ഇന്റര്‍നെറ്റില്‍ ഇരുന്ന് പരിഹസിക്കുന്നത് തമാശയായി കാണാനാകില്ല'; കണ്ണുനിറഞ്ഞ് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി  

Sunil Chhetri,Football,Team India,Sports

 

ന്യൂഡല്‍ഹി: ചൈനീസ് തായ്‌പേയ്‌ക്കെതിരെ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയെങ്കിലും ആരാധകരുടെ പിന്തുണയില്ലായ്മയില്‍ നിരാശയും വിഷമവും പങ്കുവെച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഛേത്രി ഹാട്രിക്ക് അടിച്ച മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ ദുര്‍ബലരായ ചൈനീസ് തായ്പേയിയെ തോല്‍പ്പിച്ചത്. നാളെ കെനിയക്കെതിരെയും ഏഴിന് ന്യൂസിലന്‍ഡിനെതിരെയുമാണ് ഇനി ഇന്ത്യയുടെ മത്സരങ്ങള്‍.


അതേസമയം, ഇന്ത്യയുടെ കളിയെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശിച്ചും ഇന്റര്‍നെറ്റിന്റെ മുന്നിലിരുന്ന് നിരൂപിച്ചും ആശ്വസിക്കുന്നവരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ഫേസ്ബുക്ക് ലൈവില്‍ വന്ന സുനില്‍ ഛേത്രി വികാരാധീനനായാണ് ആരാധകരുടെ പിന്തുണ ആവശ്യപ്പെട്ടിരിക്കുന്നത്.

'യൂറോപ്പിലെ വമ്പന്‍ ക്ലബുകളെ പിന്തുണക്കുന്നവരോട്, പലപ്പോഴും നിങ്ങള്‍ ചിന്തിക്കുന്നത് നമ്മുടെ ഫുട്‌ബോള്‍ ആ നിലയിലെത്തിയിട്ടില്ലെന്നാണ്, എന്തിന് ഇത് കണ്ട് സമയം കളയണമെന്നാണ്, നമ്മള്‍ ആ ലെവലിലേക്ക് എത്തിയിട്ടില്ലെന്ന് സമ്മതിച്ചു, അതിനോട് അടുത്ത് പോലും എത്തിയിട്ടില്ല, എന്നാല്‍ ഞങ്ങളെല്ലാവരും നല്ല രീതിയില്‍ പരിശ്രമിക്കുന്നുണ്ട്, ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരും തീരെ പ്രതീക്ഷയില്ലാത്തവരും ദയവ് ചെയ്ത് സ്റ്റേഡിയത്തില്‍ വരണം, ഞങ്ങളെ സ്റ്റേഡിയത്തില്‍ വന്നു കാണണം' ഛേത്രിയുടെ അഭ്യര്‍ത്ഥന ഇങ്ങനെ.


'ഇന്റര്‍നെറ്റില്‍ ഇരുന്ന് ഞങ്ങളെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്നത് ഒരിക്കലും തമാശയായി കാണാനാകില്ല. നിങ്ങള്‍ സ്റ്റേഡിയത്തിലേക്ക് വരൂ, ഞങ്ങളുടെ മത്സരങ്ങള്‍ കാണൂ. എന്നിട്ട് ഞങ്ങളെ വിമര്‍ശിക്കൂ...കുറ്റപ്പെടുത്തൂ'എന്നാണ് ഛേത്രി വ്യക്തമാക്കിയത്. ആരാധകരുടെ പിന്തുണ ഒരു ടീമിന്റെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.

 Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)