സ്‌പെഷ്യല്‍ ചെമ്മീന്‍ ചമ്മന്തിയും കഞ്ഞിയും; മലയാളികളുടെ ഇഷ്ട വിഭവം അബുദാബിയിലെ തീന്‍മേശയില്‍! ഒന്നാമനായി ജീരക കഞ്ഞി

Abu Dhabi ,Fresh palace restaurant , tasty porridge

അബുദാബി: മലയാളികളുടെ ഇഷ്ട വിഭവമായ കഞ്ഞി തീന്‍മേശയില്‍ ഒരുക്കിയിരിക്കുകയാണ് അബുദാബിയിലെ മുസഫ പത്ത്‌ലേ ഫ്രഷ് പാലസ്. കൂട്ടത്തില്‍ രുചിയേറുന്ന തനി നാടന്‍ കറികളും. മലയാളികള്‍ നാട്ടില്‍ വെസ്‌റ്റേണ്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ മറന്നു പോയ നാടന്‍ ഭക്ഷണമാണ് കഞ്ഞിയും തൈരും മുളകും തുടങ്ങിയവ. എന്നാല്‍ അന്യ നാട്ടില്‍ എത്തുമ്പോഴാണ് നാടിന്റെയും നാട്ടു ഭക്ഷണങ്ങളോടും പ്രിയമേറുന്നത്. അതിനു തെളിവാണ് ഇവിടുത്തെ ഫ്രഷ് പാലസ്.

മലയാളികള്‍ പുശ്ചിച്ചു തള്ളിയ കഞ്ഞി കുടിയ്ക്കാനാണ ഇവിടേയ്ക്ക് ജനം ഇടിച്ചു കയറുന്നത്. ഏറെ ഡിമാന്റാണ് ഇവിടെ കഞ്ഞി. പുറം രാജ്യത്തു നിന്നുള്ളവരുടെയും ഇഷ്ട ഭക്ഷണമായി മാറുകയാണ് മലയാളികളുടെ സ്വന്തം കഞ്ഞി. കത്തിയെരിയുന്ന വെയിലിന്റെ ചൂട് ഒരു പരിധി വരെ ശമിപ്പിക്കാന്‍ ഫ്രഷ് പാലസിലെ കഞ്ഞിയ്ക്ക് കഴിയുമെന്നാണ് പ്രവാസികളും മറ്റും പറയുന്നത്. കാഴ്ചയിലും രുചിയിലും ആരെയും കൊതിപ്പിക്കുന്ന കഞ്ഞിയിലെ വെറൈറ്റികളാണ് ഫ്രഷ് പാലസിനെ വ്യത്യസ്തമാക്കുന്നത്. ഗോതമ്പ്, പയറ് തുടങ്ങി തനി നാടന്‍ കഞ്ഞി വരെ ഇവിടെ ലഭ്യമാണ്. ഏവര്‍ക്കും കഞ്ഞി പ്രിയമാണെങ്കിലും ഇവയില്‍ ഒന്നാമനായി നില്‍ക്കുന്നത് ജീരക കഞ്ഞിയാണ്. അതിനാണ് ഫ്രഷ് പാലസില്‍ ഡിമാന്റ് കൂടുന്നത്.

അരച്ചെടുത്ത തേങ്ങാക്കൂട്ടും, ജീരകവും ഉലുവയും ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധ ദഗുണമുള്ള ഐറ്റമാണിത്. രുചിയ്ക്ക് പുറമെ ആരോഗ്യം കൂടി സംരക്ഷിക്കപ്പെടുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഫ്രഷ് പാലസിലേയ്ക്കുള്ള ഇരച്ചു കയറ്റം. കഞ്ഞിയ്ക്ക് രൂചി കൂട്ടി ചെമ്മീന്‍ ചമ്മന്തിയും മാങ്ങാ അച്ചാര്‍, നാരങ്ങാ അച്ചാര്‍ മിക്‌സര്‍, ഉപ്പേരി പപ്പടം, പാവയ്ക്ക കൊണ്ടാട്ടം, പാല്‍ മുളക് തുടങ്ങിയവയുമുണ്ട്. വെറുതെ ഒരു പാത്രത്തില്‍ കഞ്ഞി വിയലമ്പുകയല്ല. മണ്‍പാത്രത്തില്‍ ചിരട്ട കയില്‍ വെച്ചാണ് നല്‍കുന്നത്. കൂട്ടു കറികള്‍ക്കൊപ്പം സ്‌പെഷ്യല്‍ കപ്പയും. ഇതോടെ ഫ്രെഷ് പാലസിലേയ്ക്കുള്ള തള്ളികയറ്റം നാലിരട്ടിയാകും.

പല വിഭവങ്ങള്‍ ഉള്ളതുകൊണ്ട് ബോറഡിപ്പിക്കുന്നില്ലെന്നാണ് കഞ്ഞികുടിയ്ക്കാനെത്തുന്നവരുടെ അഭിപ്രായം. പ്രവാസ ജീവിതത്തിന്റെ മടുപ്പ് ആസ്വദിച്ചുള്ള കഞ്ഞി കുടിയിലൂടെ മാറ്റാന്‍ സാധിക്കുമെന്നും പ്രവാസികള്‍ പറയുന്നു. പ്രതിദിനം ശരാശരി 20 കിലോ അരിയുടെ കഞ്ഞിയാണ് ഇവിടെ വിറ്റു പോകുന്നത്. ആറു ദിര്‍ഹമാണ് കഞ്ഞിയുടെ വില. കഞ്ഞിയ്ക്കു പുറമെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ വേറെയുമുണ്ട്. പ്രത്യേകം പണം കൊടുത്താല്‍ മാത്രം മതിയാകും. മുസഫയിലാണ് കടയെങ്കിലും ഓര്‍ഡര്‍ ചെയ്താല്‍ അബുദാബിയിലെ ഏത് സ്ഥലത്തേയ്ക്കും എത്തിക്കും. സാധാരണ തൊഴിലാളികള്‍ മുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ ഇവിടെ കഞ്ഞികുടിയ്ക്കാന്‍ എത്താറുണ്ട്. കഞ്ഞി കുടിച്ച ശേഷം കുലുക്കി സര്‍ബത്ത് കൂടി കുടിച്ച് ഇറങ്ങുമ്പോള്‍ മലയാളി പ്രവാസികളുടെ ഉള്ളം ചെറുതായൊന്നു തണുക്കും നാടിന്റെ ഓര്‍മയില്‍.

 

കടപ്പാട്; ഏഷ്യാനെറ്റ്


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)