അപ്രതീക്ഷിതമായി ആമീര്‍ഖാനെ കാണാന്‍ ആദ്യ ഭാര്യയും മകളും വന്നു; മാധ്യമപ്പട വളഞ്ഞപ്പോ 'ചങ്കിടിച്ച്' ഐറ

Aamir Khan,ira Khan

മുംബൈ: അപ്രതീക്ഷിതമായി ആമീര്‍ഖാനെ കാണാന്‍ ആദ്യ ഭാര്യയും മകളും വന്നു. മാധ്യമപ്പട വളഞ്ഞപ്പൊ ചങ്കിടിച്ച് ഐറ. സംഭവം ഇങ്ങനെയാണ്.

സൂപ്പര്‍ താരം ആമിറിനെ കാണാന്‍ ആദ്യ ഭാര്യയിലെ മകള്‍ ഐറ മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയിലേക്ക് എത്തിയത് അപ്രതീക്ഷിതമായായിരുന്നു. ഐറയ്‌ക്കൊപ്പം അമ്മ റീന ദത്തയും മകന്‍ ജുനൈദും ഉണ്ടായിരുന്നു.

ആമിറിന്റെ ഭാര്യ കിരണ്‍ റാവു നടത്തുന്ന ചാരിറ്റി പരിപാടിക്ക് എത്തിയതായിരുന്നു ആമിര്‍. ആദ്യ ഭാര്യയും മക്കളും സന്ദര്‍ശിക്കുമ്പോള്‍ കിരണ്‍ റാവുവും ആമിറിനൊപ്പമുണ്ടായിരുന്നു.

ഐറ എത്തിയതോടെ മാധ്യമപ്പടയും ക്യാമറക്കണ്ണുകളും അവരുടെ പുറകെയായി. മാധ്യമങ്ങളെ കണ്ടപ്പോള്‍ ആകെ അങ്കലാപ്പില്‍ ആയ ഐറ ആദ്യം ഫോട്ടോയ്ക്ക് പോസ് ചെയ്യാതിരുന്നെങ്കിലും പിന്നീട് ആമീര്‍ഖാന്റെ സമ്മതം കിട്ടിയതോടെ ഫോട്ടോ എടുക്കുവാന്‍ അനുവാദം നല്‍കുകയായിരുന്നു.

ക്യാമറ കണ്ണുകളെ പേടിച്ച് മറ്റൊരു സൂപ്പര്‍ താരം ആയ ഷാരൂഖ് ഖാന്റെ മകള്‍ സുഹാനക്കും പുറത്തിറങ്ങാന്‍
പറ്റാത്ത അവസ്ഥയാണെന്നാണ് അവരും പരാതിപ്പെടുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)