ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിനില്ലെന്ന് അരവിന്ദ് കേജരിവാള്‍

Arvind Kejriwal,AAP ,BJP

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തില്‍ ചേരില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍.

രാജ്യത്തിന്റെ വികസനത്തില്‍ ഒരു പങ്കുമില്ലാത്തവരാണ് പ്രതിപക്ഷ സഖ്യത്തിലുള്ള പാര്‍ട്ടികളെന്നും എഎപി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിന്റെയും ഭാഗമാകില്ല. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയുടെ വികസനപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റിവയ്ക്കുകയാണ്. ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഓരോ അടിയിലും തടസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ്. സംസ്ഥാനത്ത് വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ എഎപി സര്‍ക്കാരിന് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരാനായതെന്നും കേജരിവാള്‍ പറഞ്ഞു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)