താന്‍ വെര്‍ജിനാണ്; മദ്യം ഉപയോഗിക്കാറില്ല; ഇതെല്ലാം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയ്യാറുമാണ്; ഇനി വേറെന്തുവേണം? വൈറലായി തപ്‌സി പന്നുവിന്റെ പോസ്റ്റ്

thapsee pannu,Bollywood,gossips

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ശക്തമായ കഥാപാത്രങ്ങളെ ചെയ്ത് പ്രശംസ ഏറ്റുവാങ്ങിയ നടി തപ്‌സി പന്നുവിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍ ഒന്നടങ്കം. സെലിബ്രിറ്റികള്‍ക്ക് ലഭിക്കുന്ന പ്രണയാഭ്യര്‍ത്ഥനകളും വിവാഹാഭ്യര്‍ത്ഥനകളും ഒന്നും പൊതുവെ വാര്‍ത്ത ആകാറില്ലെങ്കിലും തപ്‌സിക്ക് ഇത്തവണ ലഭിച്ചിരിക്കുന്ന വിവാഹാഭ്യര്‍ത്ഥന അടിമുടി വ്യത്യസ്തമാണ്. ഇങ്ങനെ ഒരെണ്ണം അധികം പേര്‍ക്കും ലഭിച്ചുകാണില്ല.

 

തപ്സിയ്ക്ക് വന്ന ഒരു പ്രൊപ്പോസല്‍ ഇങ്ങനെ, പ്രൊപ്പോസല്‍ ഇങ്ങനെയാണ്-താന്‍ വിര്‍ജിനാണ്, മദ്യം ഉപയോഗിക്കാറില്ല, വെജിറ്റേറിയനുമാണ്. ഇത് തെളിയിക്കാന്‍ നുണപരിശോധനയോ, ബ്രെയിന്‍ മാപ്പിങ്ങിനോ എന്തിനു വേണമെങ്കിലും തയ്യാറാണ്. എന്നെ വിവാഹം കഴിക്കൂ. എന്നായിരുന്നു പ്രൊപ്പോസല്‍.


ആരാണ് പ്രൊപ്പോസ് ചെയ്തതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബെസ്റ്റ് പ്രപ്പോസല്‍ എന്നാണ് തപ്സി ഇതിനെ വിശദീകരിക്കുന്നത്. ഇതില്‍ കൂടുതല്‍ മറ്റെന്തു വേണം എന്ന ക്യാപ്ഷനോടുകൂടിയാണ് പ്രൊപ്പോസലിന്റെ സ്‌ക്രീന്‍ ഷോട്ട് തപ്സി പങ്കു വെച്ചിട്ടുള്ളത്.

 

 

 



Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)