സിനിമകളിലൂടെ പ്രണയം അടയാളപ്പെടുത്തിയ എത്രയോ താരങ്ങള്‍ ഉണ്ട്. അതില്‍ ചില പ്രണയങ്ങള്‍ യാഥാര്ത്ഥത്തിലേക്കും കടക്കാറുണ്ട്. അത്തരത്തിലൊരു പ്രണയകഥയാണ് നടി ഭാവനയ്ക്കും നവീനും പറയാനുള്ളത്.
ഏത് പ്രതിസന്ധിയിലും കരുത്തും കരുതലുമായി സമാനതകളില്ലാതെ ചേര്‍ത്തു പിടിക്കുന്നതിന്റെ പേരുകൂടിയാണ് പ്രണയം എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഭാവനയുടെയും നവീന്റെയും ജീവിതം. നവീന്‍ നിര്‍മ്മിച്ച് ഭാവന നായികയായെത്തിയ കന്നട ചിത്രം റോമിയോയുടെ ചിത്രീകരണത്തിനിടെയാണ് ഭാവനയും നവീനും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. ഇത് പിന്നീട് പ്രണയമായി മാറി.
ഭാവനയുടെ അച്ഛന്റെ മരണം നവീന്റെ അമ്മയുടെ മരണം ഉള്‍പ്പെടെയുള്ള അനേകം ദുരിതങ്ങള്‍ക്കിടയിലും അവര്‍ പരസ്പരം കരുതലും കരുത്തുമായി നിന്നു. സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച കാലത്ത് നവീന്‍ ഭാവനയെ ചേര്‍ത്തു പിടിച്ചു. ആ ചേര്‍ത്തു പിടിക്കലിനെ അല്ലാതെ മറ്റെന്തിനെയാണ് പ്രണയം എന്ന് വിളിക്കുക.
ഏറെ കാലത്തെ പ്രണയത്തിനു ശേഷം 2018 ജനുവരിയിലായിരുന്നു കന്നട നിര്‍മ്മാതാവ് നവീനും ഭാവനയുമായുള്ള വിവാഹം. വിവാഹത്തിന് ശേഷം തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സംവിധായകന് കമലിന്റെ നമ്മള് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ഭാവന ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു.
Discussion about this post