ഇക്കഴിഞ്ഞ ജൂലൈ 22നാണ് ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ചന്ദ്രയാന്‍ 2 ഭൂമിയില്‍ നിന്നും പറന്നുയര്‍ന്നത്. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനിലെത്തും വിധമാണ് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ക്രമീകരിച്ചിരിക്കുന്നത്. ഭൂമിയ്ക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന അകലം വര്‍ധിപ്പിക്കുകയും ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍ പേടകത്തെ എത്തിക്കുകയാണ് ചെയ്യുക.
അതേസമയം, ചന്ദ്രയാന്‍ 2 അയച്ചതെന്ന രീതിയില്‍ ചില ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വലിയ തോതിലാണ് ഈ മനോഹര ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ സത്യത്തില്‍ ഈ ചിത്രങ്ങള്‍ക്ക് ചന്ദ്രയാന്‍ 2വുമായി യാതൊരു ബന്ധവുമില്ല. ഇതുവരെ ചന്ദ്രയാന്‍ 2 ഒരു ചിത്രം പോലും അയച്ചിട്ടുമില്ല. സെപ്തംബര്‍ ഏഴിനാണ് ചന്ദ്രന്റെ ദക്ഷിണാര്‍ധഗോളത്തില്‍ ചന്ദ്രയാന്‍ 2 ഇറങ്ങുക.
എന്നാല്‍, ഈ ചിത്രങ്ങളൊന്നും തന്നെ യഥാര്‍ഥമല്ല. അതായത് ഇവയൊന്നും ചന്ദ്രയാന്‍-രണ്ട് പകര്‍ത്തിയതല്ല. കലാകാരന്റെ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത ചിത്രങ്ങളാണിവ. ഗൂഗിളില്‍ തിരഞ്ഞാല്‍ എളുപ്പം കണ്ടുപിടിക്കാവുന്നവയുമാണ്.
Discussion about this post