മുംബൈ: മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മഹാലക്ഷ്മി എക്‌സ്പ്രസ്
ട്രെയിനില്‍ നിന്ന് 600 പേരെ രക്ഷപ്പെടുത്തി. 700 പേരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. നേവിയും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
യാത്രക്കാരില്‍ കുറച്ചുപേരെ എയര്‍ലിഫ്റ്റിങ് വഴിയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് കോല്‍ഹാപൂരിലേക്ക് പുറപ്പെട്ട മഹാലക്ഷ്മി എക്‌സ്പ്രസാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയത്.
ബദല്‍പൂരിനും വാങ്കണിക്കും ഇടയില്‍ വച്ചാണ് ട്രെയിന്‍ കുടുങ്ങിയത്. കനത്ത മഴയെത്തുടര്‍ന്ന് പാളത്തിലും ഇരുവശത്തും അനിയന്ത്രിതമായി വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിന്‍ കുടുങ്ങുകയായിരുന്നു.
ഉല്‍ഹാസ് നദി കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. രക്ഷപെടുത്തിയവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.
#WATCH Maharashtra: Aerials shots of Mahalaxmi Express rescue operation. More than 500 passengers have been rescued so far. pic.twitter.com/nLlsfebPAr
— ANI (@ANI) July 27, 2019
Discussion about this post