തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്ന് വന്‍തോതില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്പിയോടും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോടും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം രണ്ടു ജില്ലകളില്‍ നിന്നുമായി 18 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര് പിടിയിലാവുകയും ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയാണ് കേസിലെ മുഖ്യപ്രതി. മൂന്നു മാസത്തെ പരിശ്രമത്തിന് ശേഷമാണ് കള്ളനോട്ട് തയ്യാറാക്കിയതെന്ന് ഷെമീര്‍ പോലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഇയാള്‍ കൊച്ചി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ കൂടി കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കോഴിക്കോട് നിന്ന് പിടിയിലായ ഉണ്ണികൃഷ്ണനാണ് വിതരണ ശൃഖലയിലെ മുഖ്യകണ്ണിയെന്നും പോലീസ് അറിയിച്ചു.
Discussion about this post