പ്രേക്ഷക പ്രിയങ്കരനാണ് നടന് മാധവന്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ വൈറലാകുന്നത് താരം ആരാധികയ്ക്ക് നല്‍കിയിരിക്കുന്ന മറുപടിയാണ്. സമൂഹമാധ്യമങ്ങളില്‍ മാധവന് ഒരു ചിത്രം പങ്കുവെച്ചിരുന്നു. അതിന് താഴെ ആരാധിക ഒരു കമന്റ് ചെയ്തു.
‘പതിനെട്ടുകാരിയായ ഞാന്‍ താങ്കളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ’ ഇങ്ങനെയായിരുന്നു ആരാധികയുടെ കമന്റ്. ഇതിനു മറുപടി നല്കി താരം രംഗത്തെത്തി. ആദ്യം ഒരു ചിരിയായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട ഒരാളെ താങ്കള്‍ കണ്ടെത്തുമെന്നായിരുന്നു മാധവന്റെ മറുപടി.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം പ്രമേയമാകുന്ന റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവന് നായകനായി ഒരുങ്ങുന്ന പുതിയ സിനിമ.
Discussion about this post