മുംബൈ: മുംബൈ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തി പ്രാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മറഞ്ഞ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അന്ധേരിയിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി മുഴുവന്‍ പെയ്ത മഴയില്‍ മുംബൈ നഗരത്തിന്റെ വിവിധയിടങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്.
അതേസമയം മുംബൈയില്‍ ഇന്ന് അതി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ച 5.30 വരെയുള്ള മൂന്ന് മണിക്കൂറിനുള്ളില്‍ നഗരത്തില്‍ 51 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്.
കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ മുംബൈയിലെ സിയോന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഈ മാസം ആദ്യം മുംബൈയിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളുടെ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും 25 ഓളം പേരാണ് മരിച്ചത്.
Discussion about this post