കാസര്‍കോട്: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കാഞ്ഞങ്ങാട് ബെല്ലാ സ്കൂളിലും ചെങ്കളയിലും പുതിയ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയത്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കാസര്‍കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെ ദുരിതാശ്വസ ക്യാമ്പിലേക്ക് മാറ്റി.
കാഞ്ഞങ്ങാട്, നീലേശ്വരം, പൂല്ലൂര്‍, പെരിയ, മധൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. കണ്ണൂരില്‍ മഴയെ തുടര്‍ന്ന് തവകരയില്‍ 85 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കനത്ത മഴയെ തുടര്‍ന്നു കോഴിക്കോട് കൊയിലാണ്ടിയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
സംസ്ഥാനത്ത് അഞ്ച് ദിവസം തുടര്‍ച്ചയായ പെയ്ത മഴയില്‍ മഴക്ഷാമം 27 ശതമാനത്തോളം കുറഞ്ഞു. അതേസമയം നാളയോടെ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലവസ്ഥ നിരീക്ഷകരോടെ പ്രവചനം.
Discussion about this post