മുംബൈ: ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് കളമൊരുങ്ങി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയുടെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. വിശ്രമിക്കാന്‍ തയ്യാറാകാത്ത നായകന്‍ വിരാട് കോഹ്‌ലി തന്നെ ടീമിനെ നയിക്കും. ആഗസ്റ്റ് മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ടീമിലേക്ക് ഇല്ലെന്ന് അറിയിച്ച എംഎസ് ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ട്വന്റി20യില്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പറാകും. നവ്ദീപ് സൈനി, രാഹുല്‍ ചാഹര്‍ എന്നിവരെ ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തി. ഫോം നഷ്ടപ്പെട്ട കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. കോഹ്‌ലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യക്ക് പരമ്പരയില്‍ നിന്നും വിശ്രമം അനുവദിച്ചിട്ടുണ്ട്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും, മൂന്ന് ട്വന്റി-20യും ഉള്‍പ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
പൃഥ്വി ഷാ, മുരളി വിജയ്, ശിഖര്‍ ധവാന്‍ എന്നിവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. പരിക്കാണ് പൃഥ്വിക്ക് വിനയായത്. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന സീനിയര്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. കെ.എല്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാളാണ് ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുക. അജിന്‍ക്യ രഹാനെ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
ട്വന്റി20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.
India’s squad for 3 T20Is: Virat Kohli (Captain), Rohit Sharma (VC), Shikhar Dhawan, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (WK), Krunal Pandya, Ravindra Jadeja, Washington Sundar, Rahul Chahar, Bhuvneshwar Kumar, Khaleel Ahmed, Deepak Chahar, Navdeep Saini
— BCCI (@BCCI) July 21, 2019
ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി.
India’s squad for 3 ODIs: Virat Kohli (Captain), Rohit Sharma (VC), Shikhar Dhawan, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (wk), Ravindra Jadeja, Kuldeep Yadav, Yuzvendra Chahal, Kedar Jadhav, Mohammed Shami, Bhuvneshwar Kumar, Khaleel Ahmed, Navdeep Saini
— BCCI (@BCCI) July 21, 2019
ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസപ്രീത് ഭൂമ്ര, ഉമേഷ് യാദവ്.
India’s squad for 2 Tests: Virat Kohli (Captain), Ajinkya Rahane (VC), Mayank Agarwal, KL Rahul, C Pujara, Hanuma Vihari, Rohit Sharma, Rishabh Pant (WK) Wriddhiman Saha (WK), R Ashwin, Ravindra Jadeja, Kuldeep Yadav, Ishant Sharma, Mohammed Shami, Jasprit Bumrah, Umesh Yadav
— BCCI (@BCCI) July 21, 2019
Discussion about this post