ബാംഗ്ലൂര്‍; കര്‍ണാടകയില്‍ നാളെ നടക്കാനിരിക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ബിഎസ്പി പങ്കെടുക്കില്ല. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ബിഎസ്പി എംഎല്‍എ എന്‍ മഹേഷ് വ്യക്തമാക്കി.
സഖ്യസര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന വോട്ടെടുപ്പ് ദിവസം താന്‍ തന്റെ മണ്ഡലമായ കോല്ലെഗലില് തന്നെയുണ്ടാകും, പാര്‍ട്ടി അധ്യക്ഷയുടെ നിര്‍ദേശം അത് തന്നെയാണെന്നും മഹേഷ് വ്യക്തമാക്കി.
അതെസമയം, മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ട് കെട്ടിയതിനു പിന്നാലെയാണ് മായാവതിയുടെ നിലപാട് മാറ്റം എന്നത് ശ്രദ്ധേയമാണ്.
Discussion about this post