ജംഷദ്പൂര്‍: ഒമ്പത് വയസ്സുകാരിയായ അന്തരവളെ ബലാത്സംഗം ചെയ്ത 21 വയസുളള യുവാവിനെ നാട്ടുകാര്‍ അടിച്ചു കൊന്നു. വീട്ടില്‍ ഉറങ്ങിക്കിടന്ന ഒമ്പത് വയസ്സുകാരിയെ അമ്മാവന് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പോലീസ് അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പെണ്‍കുട്ടി ആക്രമത്തിനിരയാകുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ രോഗവസ്ഥയിലുള്ള കുട്ടിയുടെ അമ്മുമ്മ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയാക്കിയതായി പോലീസ് അറിയിച്ചു. ജാര്‍ഖണ്ഡിലെ പടിഞ്ഞാറന്‍ സിംഗ്ഭാം ജില്ലയിലുള്ള കാര്ലാജോരിയില് വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം.
Discussion about this post