നെയ്യാറ്റിന്‍കര: സനല്‍ കുമാര്‍ കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ സഹായിച്ച ലോഡ്ജ് മാനേജര്‍ പിടിയില്‍. ലോഡ്ജ് മാനേജര്‍ സതീഷാണ് പിടിയിലായത്.
സനല്‍ കുമാറിനെ വണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട ശേഷം ഡിവൈഎസ്പി ഹരികുമാര്‍ ആദ്യം എത്തിയത് ഈ ലോഡ്ജിലാണ്. കൂടാതെ ഇയാള്‍ ഡിവൈഎസ്പിയ്ക്ക് രണ്ട് സിംകാര്‍ഡുകള്‍ നല്‍കിയെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അടുത്ത ബന്ധമുള്ളവരുമായി ഹരികുമാര്‍ ബന്ധപ്പെട്ടത് ഈ സിംകാര്‍ഡുകളില്‍ നിന്നാണ്. എന്നാല്‍ ഈ സിം കാര്‍ഡുകള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.
Discussion about this post