കഴിഞ്ഞ ദിവസമായിരുന്നു നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ് വിവാഹിതനായത്. ഇപ്പോള്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് താരം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയെയാണ് വിജയ് വിവാഹം ചെയ്തത്. തന്റെ പുതിയ ചിത്രമായ ആടൈയുടെ പ്രചാരണ വേളയിലാണ് ഐശ്വര്യയ്ക്കും വിജയ്യിക്കും അമല പോള്‍ ആശംസകള്‍ നേര്‍ന്നത്.
‘വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂര്‍ണ്ണ മനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ.’ അമല പറഞ്ഞു. 2011-ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നത്.
തുടര്‍ന്ന് 2014ല്‍ വിവാഹം നടന്നു. എന്നാല്‍ ഒരു വര്‍ഷം മാത്രമായിരുന്നു ദാമ്പത്യത്തിന്റെ ആയുസ്. വിജയുമായുള്ള വിവാഹ മോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നെന്നും എന്നാല്‍ കഴിവുണ്ടെങ്കില്‍ നമ്മളെ തോല്പിക്കാന് ആര്‍ക്കും സാധിക്കില്ലെന്നും അമല പറയുന്നു.
Discussion about this post