തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിലിന്റെ അടിയന്തിര ശസ്ത്രക്രിയ പൂര്‍ത്തിയായി. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
അഖിലിനെ വെന്റിലേറ്റില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അഖിലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയക്ക് മുന്‍പ് അഖിലിന്റെ മൊഴിയെടുക്കാന്‍ മജിസ്ട്രേറ്റ് എത്തിയെങ്കിലും നില മോശമായിരുന്നതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല.
രാത്രിയോടെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും,സംസ്ഥാന കമ്മറ്റി അംഗം വി ശിവന്‍കുട്ടിയും അഖിലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നല്കി.
അഖിലിനെ കുത്തിയവരെ പിടികൂടാന്‍ പോലീസ് നീക്കം ആരംഭിച്ചു. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളായ നസീം, ശിവരഞ്ജിത്ത്, അദ്വൈത്, അമല്‍, ഇബ്രാഹിം, ആരോമല്‍ എന്നീങ്ങനെ ആറ് പേരുടെ പേരില്‍ വധശ്രമത്തിന് കണ്ടോണ്മെന്റ് പോലീസ് കേസെടുത്തു.
പ്രതികളായവരെ എസ്എഫ്ഐ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രതികളുടെ വീടുകളില്‍ രാത്രി പോലീസ് പരിശോധന നടത്തി.
Discussion about this post