പാട്ന: ബിഹാറിലെ മുസഫിര്പുരില് മസ്തിഷ്കജ്വരം ബാധിച്ച് ഇതിനോടകം മരിച്ചത് 150 കുട്ടികളാണ്. കുട്ടികളുടെ മരണ കാരണം കടുത്ത ചൂടാണെന്നാണ് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സുനില്‍ ഷാഹി പറഞ്ഞിരിക്കുന്നത്. മസ്തിഷ്കജ്വരം ബാധിച്ച് 119 കുട്ടികളാണ് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. നിലവില്‍ ആശുപത്രിയിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ കുട്ടികളുടെ മരണത്തിന് കാരണം ലിച്ചി പഴമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ രോഗത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമല്ലെങ്കില്‍ കൂടി കടുത്ത ചൂടും ഈര്‍പ്പവുമാണ് ഇത്ര തീവ്രമായ അവസ്ഥയിലേക്ക് രോഗത്തെ എത്തിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയത്.
അതേസമയം മരണസംഖ്യ ഇത്ര ആയിട്ടും ഇതുവരെ രോഗത്തിന്റെ
യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ആറ് കുട്ടികളാണ് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ഉള്ളത്.
Discussion about this post