ന്യൂഡല്‍ഹി: അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്കിയ ഹര്‍ജിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പാട്ന കോടതിയില്‍ നേരിട്ടെത്തും. മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന വിവാദ പ്രസ്താവനയാണ് മുന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരിച്ചടിയായത്. രാഹുല്‍ കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്.
കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. പാട്ന സിജെഎം കോടതിയിലാണ് സുശീല്‍ കുമാര്‍ മോദി കേസ് നല്‍കിയത്. ഏപ്രില്‍ പതിമൂന്നിന് നടത്തിയ പ്രസംഗത്തില്‍ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പേരെടുത്ത് രാഹുല്‍ വിമര്‍ശിക്കുകയായിരുന്നു.
‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോഡി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
Discussion about this post