എച്ച്‌ഐവി വൈറസ് ഉന്മൂലനം ചെയ്യാന്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണം വിജയകരമായി. ജീന്‍ എഡിറ്റിങ് തെറാപ്പിയിലൂടെ എലികളില്‍ നടത്തിയ ഗവേഷണത്തിലാണ് എച്ച്‌ഐവി പൂര്‍ണ്ണമായും നീക്കം ചെയ്തത്. ടെമ്പിള്‍ സര്‍വകലാശാല, നബ്രാസാ മെഡിക്കല്‍ സെന്റര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ 30 ശാസ്ത്രഗവേഷകരുടെ ഗവേഷണത്തിന്റെ ഫലമായാണ് ഈ കണ്ടെത്തല്‍.
30% ത്തില്‍ കൂടുതല്‍ എലികളുടെ ശരീരത്തില്‍ നിന്നും എച്ച്‌ഐവി പൂര്‍ണ്ണമായും മാറ്റിയെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ പരീക്ഷണം മനുഷ്യരിലും സുഖപ്പെടുത്താനാകുമെന്ന് ഗവേഷകര്‍ പറയുന്നു. ജീന്‍ എഡിറ്റിങ് സാങ്കേതികതയുടെ സാധ്യതകള്‍ ഉപയോഗിച്ച് മനുഷ്യരില്‍ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
ഇത് ആദ്യമായി ഒരു ജീവിയുടെ ഡിഎന്‍എയില്‍ നിന്നും എച്ച്‌ഐവി വൈറസിന്റെ ലക്ഷണങ്ങള്‍ നീക്കം ചെയ്തത്. പുതിയ രൂപത്തിലുള്ള ആന്റി-റിട്രോവൈറല്‍ തെറാപ്പിയോടൊപ്പം CRISPR-Cas9 ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തിയതെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു.
ലോകത്താകെ നിലവില്‍ 37 ദശലക്ഷത്തോളം എച്ച്‌ഐവി ബാധിതരുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 ല്‍ ഏകദേശം 1 ദശലക്ഷം ആളുകള്‍ എച്ച്‌ഐവി വൈറസുമായി ബന്ധപ്പെട്ട് മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Discussion about this post