ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2022 ഓടെ എല്ലാവര്‍ക്കും സ്വന്തമായി വീട് ഉറപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ വീടുകളിലും ശൗചാലയം, ഗ്യാസ്, കറന്റ് എന്നിവ ലഭ്യമാക്കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി അറിയിച്ചു.
രാജ്യത്ത് വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കുമെന്നും എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.
രാജ്യത്തെ ഇലക്ട്രിക്ക് വാഹനവിപണിയെ കരുത്തുറ്റതാക്കാനുള്ള പദ്ധതിയും ബജറ്റില്‍ അവതരിപ്പിച്ചു. എഫ്എഎംഇ രണ്ടാം ഘട്ടം വഴി ഇലക്ട്രിക്ക് വാഹനങ്ങളും ഉപഭോഗവും ഉല്‍പ്പാദനവും വര്‍ധിപ്പിക്കും. ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ് പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post