ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ്ണ ഓര്‍ഡിനന്‍സിനായി മൂന്നു മെഗാ റാലികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ആര്‍എസ്എസ്. അയോധ്യ, നാഗ്പൂര്‍, ബംഗലൂരു തുടങ്ങിയ നഗരങ്ങളിലായിരിക്കും മഹാറാലി ഒരുക്കുന്നത്. ആര്‍എസ്എസിന്റെ പോഷക സംഘടനകളുടെ പേരില്‍ നവംബര്‍ 25ന് റാലി സംഘടിപ്പിക്കും.
അഞ്ച് മുതല്‍ 10 ലക്ഷം വരെ പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ആര്‍എസ്എസ് നേതാവ് അംബരീഷ്‌കുമാര്‍ പറഞ്ഞു. അയോധ്യയിലായിരിക്കും കൂടുതല്‍ പങ്കാളിത്തം ഉണ്ടാവുക. അയോധ്യ റാലിയില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പൊതുജനാഭിപ്രായം സ്വരൂപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേസ് സുപ്രീംകോടതിയില്‍ നീണ്ടുപോകുന്നതിനെതിരെ തീവ്ര ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ആര്‍എസ്എസിന്റെ നീക്കം. രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യം ആര്‍എസ്എസ് നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
Discussion about this post