തിരുവനന്തപുരം: ദേശീയ പാത വികസനത്തില്‍ കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖാപനത്തിന് മുമ്പ് ദേശീയ പാതാ അതോറിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം മുന്‍ഗണനാക്രമങ്ങള്‍ രണ്ട് തരത്തിലാക്കി ഉത്തരവ് പുറത്തിറക്കിയിരുന്നു.
ഇത് കേരളത്തിലെ ദേശീയപാതാ വികസനത്തെ ദുരിതത്തിലാഴ്ത്തുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ശേഷം മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന് ദേശീയപാത വികസനത്തിനുള്ള മുന്‍ഗണനാപട്ടികയില്‍ തന്നെ കേരളം ഉണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കുകയും ചെയ്തു. മുന്‍ഗണനാക്രമത്തില്‍ കേരളത്തെ രണ്ടാം പട്ടികയിലേക്ക് മാറ്റിയത് ഒഴിവാക്കണമെന്ന ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്. മുന്‍ഗണനാക്രമം ഒഴിവാക്കി ഓഫീസ് മെമ്മോറാണ്ടം ഇറക്കി പകര്‍പ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
Discussion about this post