വാഷിങ്ടണ്‍: ‘ബേബി ഇന്ത്യ’ എന്ന് ഓമനപേരിട്ട് യുഎസ് പോലീസ് വിളിച്ച നവജാത ശിശുവിനെ സ്വന്തമാക്കുവാന്‍ ജനപ്രവാഹം. അമേരിക്കയിലെ ജോര്‍ജിയയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെയാണ് ‘ബേബി ഇന്ത്യ’ എന്ന് പേരിട്ട് യുഎസ് പോലീസ് നിധി കാക്കും പോലെ കാത്തു സൂക്ഷിക്കുന്നത്. ഈ പൊന്നോമനയെ സ്വന്തമാക്കുവാന്‍ നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇതിനിടയില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അവകാശികളെയും പോലീസ് തിരയുന്നുണ്ട്.
പ്ലാസ്റ്റിക് കവറില്‍ നിന്ന് കുട്ടിയെ വീണ്ടെടുക്കുന്ന വീഡിയോ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. കുട്ടിയുടെ യഥാര്‍ത്ഥ രക്ഷിതാക്കളെ കണ്ടെത്താന്‍ വേണ്ടിയാണ് പോലീസ് വീഡിയോ പുറത്ത് വിട്ടത്. മരക്കൂട്ടത്തിനിടയില്‍ നിന്ന് കുട്ടിയുടെ കരച്ചില് ഒരാള്‍ കേട്ടു. തുടര്‍ന്ന് ഇയാളാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. ശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ പൊക്കിള്‍ കൊടി മുറിച്ചു മാറ്റിയിട്ടുണ്ടായിരുന്നില്ല. കുട്ടിയുടെ പൊക്കിള്‍ കൊടി ഉടന്‍ തന്നെ മുറിച്ചു മാറ്റി തുണിയില്‍ പൊതിഞ്ഞു.
പ്ലാസ്റ്റിക് കവര്‍ കീറിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് ഇപ്പോള്‍ അധികൃതരുടെ കൈകളില്‍ സുരക്ഷിതമാണ്. കുട്ടിയുടെ അമ്മയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പോലീസുമായി പങ്കുവെക്കണമെന്നും പോലീസ് നിര്‍ദേശം നല്കി.
Discussion about this post