തിരുവനന്തപുരം; സുരക്ഷയോടെയുള്ള നമ്പര്‍ പ്ലേറ്റുകള്‍ കര്‍ശനമാക്കി മോട്ടോര്‍വാഹനവകുപ്പ്. മോഷണം തടയാന്‍ ലക്ഷ്യമിട്ടാണ് വാഹനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അതീവസുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്. ഇത് പ്രകാരം സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത ഡീലര്‍മാരുടെ വാഹനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ മോട്ടോര്‍വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്യില്ല.
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് നമ്പര്‍ നല്‍കും. ഇത് നമ്പര്‍ പ്ലേറ്റില്‍ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്വം ഡീലര്‍മാര്‍ക്കായിരിക്കും. ഹോളോഗ്രാം സ്റ്റിക്കറും ലേസര്‍കൊണ്ട് പതിപ്പിച്ച സ്ഥിര നമ്പരും ഉള്ള നമ്പര്‍പ്ലേറ്റുകള്‍ ഇളക്കിമാറ്റാനാവില്ല.
എന്നാല്‍ മൂന്നുമാസത്തിനിടെ വിറ്റഴിച്ചതില്‍ ഒരുലക്ഷത്തി ഇരുപതിനായിരം വാഹനങ്ങള്‍ക്ക് ഇത്തരം നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിട്ടില്ല. നമ്പര്‍പ്ലേറ്റുകളിലുള്ള ഒരു സ്ഥിരനമ്പര്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തണം. ഈ നമ്പര്‍ ലഭ്യമാകാത്തത് കാരണം ഇത്രയും വാഹനങ്ങള്‍ക്ക് ആര്‍സി ബുക്കും നല്‍കിയിട്ടില്ല.
വ്യാഴാഴ്ചയ്ക്കകം ഇവയ്ക്കെല്ലാം സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ച് ആര്‍സി ബുക്ക് കൈപ്പറ്റണമെന്ന് ഡീലര്‍മാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് കര്‍ശന നിര്‍ദേശം നല്കി. അല്ലാത്തപക്ഷം ഡീലര്‍മാരുടെ വാഹനങ്ങള്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കില്ല.
Discussion about this post