സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാവുന്നു. മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ രാത്രിശക്തമായ മഴയുണ്ടായി. ഇടുക്കിയില്‍ മഴപെയ്തെങ്കിലും ഹൈറേഞ്ച് മേഖലയില്‍ മഴകുറവാണ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്.
വടക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ കിട്ടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുണ്ടാവും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Discussion about this post